പ്രജ്വല്‍ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കണം ; പ്രധാനമന്തിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: നിരവധി ലൈംഗികാതിക്രമ കേസുകളില്‍ പ്രതിയായ പ്രജ്വല്‍ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് കര്‍ണാടക സര്‍ക്കാര്‍. നിലവിലെ ഹാസനിലെ എംപിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമാണ് പ്രജ്വല്‍.പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉടനടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും കത്തെഴുതി.
Also Read ; ഒരു വയസുകാരന്റെ മരണം ; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍
ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത പ്രജ്വല്‍ രാജ്യം വിടാനും ഒളിവില്‍ പോകാനും നയതന്ത്ര പാസ്‌പോര്‍ട്ട് ദുരുപയോഗം ചെയ്തു എന്നത് തന്നെ പാസ്‌പോര്‍ട്ടിന്റെ നയതന്ത്ര പരിരക്ഷ റദ്ദാക്കാനുള്ള മതിയായ കാരണമാണെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ഒരു മാസത്തോളമായി വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രജ്വലിനെ തിരികെ കൊണ്ടുവരാന്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും സിദ്ധരാമയ്യ കത്തില്‍ ആവശ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാരിന്റെ കത്ത് വിദേശകാര്യ മന്ത്രാലയം പരിശോധിക്കുന്നുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. പാസ്‌പോര്‍ട്ട് വിഷയത്തില്‍ എന്ത് നടപടി എടുക്കാനാകുമെന്നാണ് പരിശോധിക്കുന്നത്
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..