തൃശൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനം

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ചെറിയ ഭൂചലനം. ഗുരുവായൂര്‍, കുന്ദംകുളം, ചൊവ്വന്നൂര്‍, എരുമപ്പെട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനമുണ്ടായത്. രണ്ട് സെക്കന്റ് നീണ്ട് നില്‍ക്കുന്ന പ്രകമ്പനമാണ് അനുഭവപ്പെട്ടത്. രാവിലെ 8.15ഓടെയായിരുന്നു ഭൂചലനം. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം