പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുടെ പേരില്‍ എംഎസ്എഫ് കലാപം സൃഷ്ടിക്കുന്നു; മന്ത്രി വി ശിവന് കുട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുടെ പേരില്‍ എംഎസ്എഫ് കലാപം സൃഷ്ടിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടി. എംഎസ്എഫിനെ പിന്തിരിപ്പിക്കാന് മുസ്ലിം ലീഗ് തയ്യാറാകണമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ എംഎസ്എഫിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്‍ഡറി മലപ്പുറം മേഖല ഉപഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചിരുന്നു. ഉപരോധ സമരം സംഘര്‍ഷഭരിതമാവുകയും ഫര്‍ണിച്ചര്‍ അടക്കം തകര്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം. ഉപരോധ സമരത്തില്‍ പങ്കെടുത്ത എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഉള്‍പ്പെടെയുള്ള 10 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, അസഭ്യം പറയല്‍ തുടങ്ങി 10 വകുപ്പുകളിലായാണ് മലപ്പുറം പൊലീസ് കേസെടുത്തിരിക്കുന്നത്. സമരത്തിനിടെ 25000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കി എന്നും എഫ്ഐആറില്‍ രേഖപ്പെടുത്തി.
മലപ്പുറം ആര്‍ഡിഡി ഓഫീസില്‍ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായി മന്ത്രി പറഞ്ഞു. എംഎസ്എഫിന്റെ നടപടി പ്രതിക്ഷേധാര്‍ഹമാണ്. മൂന്ന് അലോട്ട്മെന്റുകള്‍ക്ക് ശേഷവും സീറ്റുകള്‍ കുറവുണ്ടെങ്കില്‍ പരിഹരിക്കും. ഇത് നിയമസഭയില്‍ തന്നെ ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നാല്‍ അലോട്ട്മെന്റ് പൂര്‍ത്തിയാകും മുന്‍പ് തന്നെ എംഎസ്എഫ് കലാപം സൃഷ്ടിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഓഫീസ് പൂട്ടിയിട്ടായിരുന്നു പ്രവര്‍ത്തകരുടെ ഉപരോധം. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഉള്‍പ്പെടെയുള്ളവര്‍ ഓഫീസിനുള്ളില്‍ ചര്‍ച്ച നടത്തുന്നതിനിടെ പുറത്ത് പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. ഇത് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറെ നേരം ഉന്തും തള്ളുമുണ്ടായി.
തുടര്‍ന്ന് സമരക്കാര്‍ പൂട്ടിയിട്ട ഓഫിസ് പൊലീസ് ബലം പ്രയോഗിച്ച് തുറന്നു. ഇതിനിടെ ഓഫിസിനകത്തുള്ള ഫര്‍ണിച്ചര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തകര്‍ തകര്‍ക്കാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
സമരക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ് നേരത്തെ മലബാറിലെ ആറ് ജില്ലകളിലെ കളക്ടറേറ്റുകളിലേക്കാണ് മാര്‍ച്ച് നടത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിസന്ധിക്ക് പരിഹാരം കാണത്തതില്‍ എംഎസ്എഫും പ്രതിഷേധവുമായി രംഗത്തെത്തിയത്.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം