ഭരണപക്ഷത്തെ ഞെട്ടിച്ച് പ്രതിപക്ഷനേതാവിന്റെ ആദ്യ ദിന പ്രസംഗം ; സഭയില്‍ തിളങ്ങി രാഹുല്‍

ഡല്‍ഹി: പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത് ആദ്യദിനം പാര്‍ലമെന്റിലെത്തിയ രാഹുല്‍ ഭരണപക്ഷത്തിന്റെ ശ്രദ്ധ നേടി. സ്പീക്കറെ തെരഞ്ഞെടുത്തശേഷം സ്പീക്കറെ ആനയിക്കാനെത്തിയതും തുടര്‍ന്ന് നടത്തിയ പ്രസംഗത്തിനും രാഹുല്‍
ഗാന്ധിക്ക് ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളുടെയാകെ പിന്തുണ ലഭിച്ചു.
Also Read ; അയല്‍വാസിയുടെ മതില്‍ ഇടിഞ്ഞ് വീടിനുമുകളില്‍ വീണു ; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു
മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പുഞ്ചിരിയിലൊതുക്കി മറുപടി നല്‍കിയ ശേഷം ലോക്സഭയിലെത്തിയ രാഹുല്‍ മുന്‍ നിരയില്‍ അഖിലേഷ് യാദവിനും കൊടിക്കുന്നില്‍ സുരേഷിനുമൊപ്പം ഇരുന്നു. സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തപ്പോള്‍ ചെയറിലേക്ക് ആനയിക്കാന്‍ രാഹുല്‍ ഗാന്ധി ചെല്ലുമെന്ന് ഭരണപക്ഷം പ്രതീക്ഷിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധി വരുന്നത് കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പെട്ടെന്ന് സ്വാഗതം ചെയ്തു. സ്പീക്കര്‍ക്കും പ്രധാനമന്ത്രിക്കും രാഹുല്‍ ഗാന്ധി കൈകൊടുത്തതും വ്യത്യസ്ത കാഴ്ചയായി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കഴിഞ്ഞ ലോക്‌സഭയില്‍ നിന്ന് അയോഗ്യനായി ഇടയ്ക്ക് പുറത്തു പോയ രാഹുല്‍ ഗാന്ധിക്ക് ഈ പാര്‍ലമെന്ററി ഉത്തരവാദിത്തം മധുര പ്രതികാരമാണ്. പ്രതിപക്ഷത്തെ നിശബ്ദമാക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും പ്രതിപക്ഷം ഭരണഘടന സംരക്ഷിക്കാന്‍ സഭയിലുണ്ടാകണമെന്നാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചതെന്നും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു.
അതേസമയം രാഹുലിനെതിരെ വിമര്‍ശനം തുടരുകയാണ് ബിജെപി. മകനെ പ്രതിപക്ഷ നേതാവാക്കിയ സോണിയ ഗാന്ധിയുടെ നടപടിയില്‍ ഇന്ത്യ സഖ്യം അസ്വസ്ഥരാണെന്നും, സഖ്യത്തില്‍ പൊട്ടിത്തെറി വൈകാതെയുണ്ടാകുമെന്നും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വിമര്‍ശിച്ചു.