ഹൈക്കോടതി വിധിക്കെതിരെ ടി പി വധക്കേസ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു ; ഹര്‍ജി ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്ത്

ന്യൂഡല്‍ഹി: ഹൈക്കോടതി വിധിക്കെതിരെ ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ സുപ്രീംകോടതിയില്‍. കേസിലെ ഇരട്ട ജീവപര്യന്തം വിധി ചോദ്യംചെയ്താണ് ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഗൂഢാലോചന കുറ്റത്തില്‍ ഇവര്‍ക്ക് വീണ്ടും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
Also Read ; ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ വയോധികയ്ക്ക് അപകടം ; രക്ഷകനായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്
ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് ജാമ്യം അനുവദിക്കണമെന്നതാണ് പ്രതികളുടെ ആവശ്യം. കഴിഞ്ഞ 12 വര്‍ഷമായി തങ്ങള്‍ ജയിലിലാണെന്ന് പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബു, കെ കെ കൃഷ്ണന് എന്നിവരും അപ്പീല്‍ നല്‍കിയിട്ടുണ്ട്. ജീവപര്യന്തം ശിക്ഷക്കെതിരെയാണ് ഇവരുടെ ഹര്‍ജി. ഇരുവരെയും വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. എന്നാല്‍ ഇത് റദ്ദ് ചെയ്ത ഹൈക്കോടതി ഇവരെ ശിക്ഷിക്കുകയായിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ടി പി വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള ശുപാര്‍ശയില്‍ വിവാദങ്ങള്‍ കനക്കുന്നതിനിടെയാണ് പ്രതികളുടെ നീക്കം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ പട്ടികയിലാണ് പ്രതികളുടെ പേര് ഉള്‍പ്പെട്ടിരുന്നത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വിട്ടയയ്ക്കേണ്ട പ്രതികളുടെ പട്ടിക ജയില്‍ ഉപദേശകസമിതി തയ്യാറാക്കിയപ്പോള്‍ ടി പി കേസില്‍ ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത് എന്നിവരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്.