#Others

മുംബൈയില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച് സര്‍ക്കാര്‍; ഡീസലിന് രണ്ട് രൂപയും പെട്രോളിന് 65 പൈസയും കുറയും

ഡല്‍ഹി: മുംബൈയില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച് സര്‍ക്കാര്‍. ഡീസലിന് രണ്ട് രൂപയും പെട്രോളിന്65 പൈസയുമാണ് കുറച്ചത്. സിഎം അന്ന ചത്ര യോജന പ്രകാരം പാവപ്പെട്ടവര്‍ക്ക് മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ വീതം സൗജ്യമായി വിതരണം ചെയ്യുമെന്നും ഉപ മുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. ‘ഡീസലിന്റെ നികുതി മുംബൈ മേഖലയില്‍ 24% ല്‍ നിന്ന് 21% ആയി കുറയ്ക്കുകയാണ്. ഫലത്തില്‍ ഡീസല്‍ വില ലിറ്ററിന് 2 രൂപ കുറയും. മുംബൈ മേഖലയില്‍, പെട്രോളിന്റെ നികുതി 26% ല്‍ നിന്ന് 25% ആയി കുറയും. ഇത് പെട്രോള്‍ വില ലിറ്ററിന് 65 പൈസ കുറയ്ക്കും’, അജിത് പവാര്‍ വ്യക്തമാക്കി.

Also Read ; ISRO ചാരക്കേസ് ഗൂഢാലോചന; പ്രതികള്‍ക്ക് സമന്‍സ് അയച്ച് കോടതി

പെട്രോള്‍, ഡീസല്‍ നികുതിയില്‍ കുറവുവരുത്തിക്കൊണ്ട് 2024-25 ബജറ്റിലാണ് പ്രഖ്യാപനമുണ്ടായത്. ഡീസലിന്റെ നികുതി 24 ശതമാനത്തില്‍നിന്ന് 21 ശതമാനമായും പെട്രോളിന്റേത് 26-ല്‍നിന്ന് 25 ശതമാനമായുമാണ് കുറച്ചത്. പരുത്തി, സോയാബീന്‍ വിളകള്‍ക്ക് ഹെക്ടറിന് 5,000 രൂപവീതം ബോണസും നല്‍കും. 2024 ജൂലൈ ഒന്നിന് ശേഷം ക്ഷീരകര്‍ഷകര്‍ക്ക് ലിറ്ററിന് അഞ്ച് രൂപ ബോണസ് നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. മൃഗങ്ങളുടെ ആക്രമണം മൂലം മരിച്ചാല്‍ അടുത്ത ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപ നല്‍കുമെന്നും പവാര്‍ പറഞ്ഞു.

Join with metropost : മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Leave a comment

Your email address will not be published. Required fields are marked *