‘വാഗണ്‍ ട്രാജഡിക്ക് സമാന സാഹചര്യം’; മലബാറിലെ ടെയിന്‍ യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ റെയില്‍വേ മന്ത്രിയെ കണ്ട് എംപി എം കെ രാഘവന്‍

ദില്ലി: മലബാറിലെ ടെയിന്‍ യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെയും, റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ജയ വര്‍മ സിന്‍ഹയെയും കണ്ട് കോഴിക്കോട് എംപി എം കെ രാഘവന്‍. വൈകുന്നേരങ്ങളിലും രാവിലെയും യാത്രക്കാര്‍ അതീവ യാത്രാക്ലേശം അനുഭവിക്കുമ്പോഴും ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും ആവശ്യങ്ങളെ മുഖവിലക്കെടുക്കാതെ റെയില്‍വേ മുന്നോട്ട് പോകുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന കാര്യം മന്ത്രിയെ അറിയിച്ചുവെന്ന് എംപി പറഞ്ഞു. രാവിലേയും വൈകിട്ടും വാഗണ്‍ ട്രാജഡിക്ക് സമാനമാണ് സാഹചര്യം.
മെമു സര്‍വ്വീസുകള്‍ അനുവദിക്കപ്പെടുന്നതിലുള്‍പ്പെടെ പാലക്കാട് ഡിവിഷന്‍ നേരിടുന്ന വിവേചനം മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. കാന്‍സല്‍ ചെയ്ത ട്രെയിനുകള്‍ പുനഃസ്ഥാപിക്കല്‍, നഗരങ്ങളെ ബന്ധിപ്പിച്ച് കൂടുതല്‍ മെമു സര്‍വീസ്, ട്രാക്ക് സൗകര്യപ്പെടുത്തി വന്ദേ മെട്രോ എന്നിവ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. പരശുറാം എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്, നേത്രാവതി തുടങ്ങിയ സര്‍വ്വീസുകളില്‍ അനുഭവപ്പെടുന്ന അഭൂതപൂര്‍വ്വമായ തിരക്കിന് പരിഹാര നിര്‍ദേശം മുന്നോട്ട് വെച്ച് ആവശ്യങ്ങള്‍ ഉന്നയിച്ചു.
ബംഗളൂരു – കണ്ണൂര്‍ എക്‌സ്പ്രസ് സര്‍വ്വീസ് കോഴിക്കോടേക്ക് നീട്ടി റെയില്‍വേ ബോര്‍ഡ് ഇറക്കിയ ഉത്തരവ് അഞ്ച് മാസം കഴിഞ്ഞും നടപ്പിലാക്കാത്തതിലെ പ്രതിഷേധം മന്ത്രിയെ അറിയിച്ചു. നിരവധി തവണ കേന്ദ്ര മന്ത്രിയെയും റെയില്‍വേ ബോര്‍ഡുമായും ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് സര്‍വ്വീസ് കോഴിക്കോട് വരെ നീട്ടാനുള്ള ഉത്തരവായത്. ഉത്തരവ് അടിയന്തിരമയി നടപ്പിലാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. ട്രെയിന്‍ നീട്ടിക്കഴിഞ്ഞാല്‍ അത് ബംഗളൂരു യത്രക്കാര്‍ക്കും വൈകീട്ട് നാല് മണിക്ക് ശേഷമുള്ള ഹ്രസ്വദൂര യാത്രക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടും.
ഗോവ- മംഗലാപുരം റൂട്ടില്‍ ഓടുന്ന വന്ദേ ഭാരത് സര്‍വ്വീസ് കോഴിക്കോട് വരെ നീട്ടണമെന്ന ആവശ്യവും, ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പുതിയ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കണമെന്നും, സാധ്യമല്ലെങ്കില്‍ ബാംഗ്ലൂരില്‍ നിന്നും എറണാകുളം വരെ സര്‍വ്വീസ് നടത്തുന്ന 12677/78 സര്‍വ്വീസിന് ബദലായി പുതിയ വന്ദേ ഭാരത് സര്‍വ്വീസ് ആരംഭിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിട്ടുണ്ടെന്നും, ഇത്തരമൊരു തീരുമാനം നടപ്പിലാക്കാന്‍ റെയില്‍വേ ആലോചിക്കുന്നുണ്ടെങ്കില്‍, 12677/78 സര്‍വ്വീസിന്റെ റേക്കുകള്‍ പാലക്കാട് ഡിവിഷനു നല്‍കി ബാംഗ്‌ളൂരില്‍ നിന്നും കോഴിക്കോടെക്ക് പുതിയ സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യവും മന്ത്രിയോട് ഉന്നയിച്ചിട്ടുണ്ടെന്ന് എംപി പറഞ്ഞു.
വന്ദേ ഭാരത് ഓടിക്കുമ്പോള്‍ സാധാരണ യാത്രക്കാര്‍ നോക്കുകുത്തികള്‍ ആവാതിരിക്കാനുളള നടപടികള്‍ ആവശ്യപ്പെട്ടു. മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ബന്ധപ്പെട്ട റെയില്‍വേ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് റെയില്‍വേ മന്ത്രിയും, ബോര്‍ഡ് ചെയര്‍ പേഴ്‌സണും കൂടികാഴ്ചക്ക് ശേഷം അറിയിച്ചു. ആവശ്യങ്ങള്‍ യാഥാര്‍ഥ്യമാകുന്നത് വരെ ഇടപെടലുകള്‍ തുടരുമെന്നും എം കെ രാഘവന്‍ പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം