രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു, പുതിയ നിരക്കുകള്‍ നോക്കാം
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 31 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറുകളുടെ പുതുക്കിയ വില 1,655 രൂപയായി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മറ്റമില്ല.
Also Read ; ‘മന്‍ കീ ബാത്ത്’ പുനനാരംഭിക്കുന്നു ; പ്രധാനമന്ത്രി ജനങ്ങളോട് സംവദിക്കും, ആദ്യ പരിപാടി ഇന്ന്
ജൂണ്‍ മാസത്തിലും ഇത്തരത്തില്‍ ഒരു വിലകുറവ് വരുത്തിയിരുന്നു. അന്ന് 70.50 രൂപയാണ് കുറച്ചത്. അതോടെ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1685.50 രൂപയായി കുറഞ്ഞിരുന്നു. ഇതിന് പുറമെയാണ് വീണ്ടും വിലകുറച്ചത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം