January 22, 2025
#Career #kerala #Top News

പരീക്ഷ ഇല്ലാതെ വിനോദസഞ്ചാരവകുപ്പില്‍ ജോലി നേടാം

കേരള സര്‍ക്കാരിന്റെ കീഴില്‍ വിനോദസഞ്ചാരവകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. കേരള ടൂറിസം വകുപ്പ് ഇപ്പോള്‍ ഹൗസ് കീപ്പിങ് സ്റ്റാഫ്, കുക്ക്, റിസപ്ഷനിസ്റ്റ്, കിച്ചണ്‍ മേറ്റി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ഹൗസ് കീപ്പിങ് സ്റ്റാഫ്, കുക്ക്, റിസപ്ഷനിസ്റ്റ്, കിച്ചണ്‍ മേറ്റി പോസ്റ്റുകളില്‍ മൊത്തം 9 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ PSC പരീക്ഷ ഇല്ലാതെ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 2024 ജൂണ്‍ 13 മുതല്‍ 2024 ജൂലൈ 5 വരെ അപേക്ഷിക്കാം.

കൂടുതലറിയുവാന്‍ http://www.keralatourism.gov.in/

അപേക്ഷ തപാലായി അയയ്ക്കണം.

വിലാസം:

The Regional Joint Director,
Office of the Regional Joint Director,
Civil Station, Kozhikode – 673020.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 5 (5PM).

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *