മാന്നാര്‍ കൊലപാതകകേസ് ; 21 അംഗ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു, പ്രതികളുമായി ഇന്ന് തെളിവെടുപ്പ്
ആലപ്പുഴ: മാന്നാറിലെ കലയുടെ കൊലപാതക കേസില്‍ 21 അംഗ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിനാണ് അേേന്വഷണ ചുമതല. ക്രൈംബ്രാഞ്ച് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്.
Also Read ; ലോകകപ്പുമായി രോഹിത്തും പിള്ളേരും ജന്മനാട്ടില്‍ ; ചാമ്പ്യന്മാരെ വരവേറ്റ് ആരാധകര്‍
അതേസമയം കസ്റ്റഡിയിലുള്ള പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കലയുടെ മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികള്‍ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലുമാണ് തെളിവെടുപ്പ് നടത്തുന്നത്. കേസില്‍ കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് യഥാക്രമം 2,3,4 പ്രതികള്‍. എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.
ഒന്നാം പ്രതി അനിലിനെ നാട്ടിലെത്തിക്കാമുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.ഇതിനിടെ അനില്‍ ഇസ്രായേലിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന വിവരം പുറത്തുവരുന്നുണ്ട്. ബന്ധുക്കളായ അഞ്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തെന്നും വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞ് അനില്‍ അറിഞ്ഞിരുന്നു. തുടര്‍ന്നാണ് രക്തസമ്മര്‍ദ്ദം കൂടിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
15 വര്‍ഷം മുമ്പ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തില്‍ വച്ചെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. മൃതദേഹം മാരുതി കാറില്‍ കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചു എന്നും പൊലീസ് പറയുന്നു. എന്നാല്‍ പ്രതികള്‍ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറില്‍ പറഞ്ഞിട്ടില്ല. കലയെ കാണാതായതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും കാണിച്ച് പോലീസിന് നിരന്തരമായി ഊമക്കത്ത് ലഭിച്ചിരുന്നു. ഇതോടെയാണ് തിരോധാനത്തില്‍ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്.