പ്ലസ് വണ്‍ : ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് 8ന്
തിരുവനന്തപുരം : ഹയര്‍ സെക്കന്ററി പ്രവേശനത്തിന് അപേക്ഷ സമ്മര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. എട്ടിന് ആദ്യ സുപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിക്കും.
Also Read ; ’11 വര്‍ഷമായി കാത്തിരുന്ന കിരീടം’ ; ലോകകപ്പ് ആരാധകര്‍ക്ക് സമര്‍പ്പിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ
9ന് രാവിലെ 10 മുതല്‍ പ്രവേശം നേടാനാക്കും. സീറ്റ് ക്ഷാമം നിലനില്‍ക്കുന്ന മലപ്പുറത്ത് എവിടെയൊക്കെ എത്ര അധിക ബാച്ചുകള്‍ അനുവദിക്കണമെന്നു സംബന്ധിച്ചു പഠിക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥ കമ്മിറ്റി ഇന്ന് റിപ്പോര്‍ട് നല്‍കും.
അതിന്റെ അടിസ്ഥാനത്തില്‍ താല്‍കാലിക അധിക ബാച്ചുകള്‍ അനുവദിച്ച ശേഷം അത് കൂടി ഉള്‍പ്പെടുത്തിയാകും ആദ്യ അലോട്‌മെന്റ്. മലപ്പുറത്ത് ഒഴികെ മറ്റു ജില്ലകളിലൊന്നും മെറിറ്റ് സീറ്റില്‍ ക്ഷാമമില്ലന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്താകെ സപ്ലിമെന്ററി അലോട്‌മെന്റിനായി 52000ല്‍ ഏറെ മെറിറ്റ് സീറ്റ്കളാണുള്ളത്. സ്‌പോര്‍ട്‌സ് ക്വോട്ടയിലും എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വോട്ടകളിലും ഒഴിവുള്ള സീറ്റുകള്‍ കൂടി മെറിറ്റിലേക്ക് ഉള്‍പെടുത്തിയിട്ടുണ്ട്. മലപ്പുറത്ത് 6937 സീറ്റുകളാണ് ഒഴിവുള്ളത്. കൂടുതല്‍ ഒഴിവുകളും ഇവിടെയാണ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം