#Sports #Top News

കന്നിപ്പോരാട്ടത്തില്‍ തന്നെ സെമിയിലെത്തി കാനഡ, ഇനി മത്സരം അജയ്യരായ അര്‍ജന്റീനയോട്

ടെക്സസ്: കന്നി മത്സരത്തില്‍ തന്നെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചരിത്രമെഴുതി കാനഡ. കോപ്പയില്‍ ആദ്യമായി മത്സരത്തിനെത്തുന്ന കാനഡ തങ്ങളുടെ ആദ്യവരവില്‍ തന്നെ സെമി ഫൈനലിന് യോഗ്യത നേടുകയായിരുന്നു. ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വെനസ്വേലയെ തകര്‍ത്തായിരുന്നു കാനഡയുടെ സെമി പ്രവേശം. നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയാണ് സെമിയില്‍ കാനഡയുടെ എതിരാളികള്‍

കടുത്ത പോരാട്ടത്തില്‍ നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഓരോ ഗോള്‍ വീതം മാത്രമാണ് നേടാന്‍ സാധിച്ചത്. പതിമൂന്നാം മിനിറ്റില്‍ ജേക്കബ് ശെഫല്‍ബര്‍ഗിലൂടെ കാനഡയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. അറുപത്തിനാലാം മിനിറ്റില്‍ ജോസ് സലമോണ്‍ റോണ്ടന്‍ വെനസ്വേലയ്ക്കായി ഗോള്‍ മടക്കി. തുടര്‍ന്നുള്ള ആവേശകരമായ പോരാട്ടത്തില്‍ കൂടുതല്‍ ഗോളുകള്‍ പിറക്കാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.

Also Read; യൂറോകപ്പ് ക്വാര്‍ട്ടര്‍ , പോര്‍ച്ചുഗലിന് കണ്ണീരോടെ മടക്കം ; പൊട്ടിക്കരഞ്ഞ് പെപ്പെ, ആശ്വസിപ്പിച്ച് റൊണാള്‍ഡോ

ഷൂട്ടൗട്ടില്‍ വെനസ്വേലക്കെതിരെ കാനഡ 4-3 ന്റെ ജയമാണ് സ്വന്തമാക്കിയത്. വെനസ്വേലയുടെ ജോണ്ടര്‍ കാഡിസ്, തോമസ് റിന്‍കോണ്‍, സോളമന്‍ റോണ്ടന്‍ എന്നിവര്‍ ഗോള്‍വല ലക്ഷ്യം കണ്ടപ്പോള്‍ യാംഗല്‍ ഹെറേര, ജെഫേഴ്സന്‍ സവാറിയോ, വില്‍കര്‍ ഏയ്ഞ്ചല്‍ എന്നിവരുടെ കിക്കുകള്‍ പാഴായി. അതേസമയം കാനഡയില്‍ സൂപ്പര്‍ താരം അല്‍ഫോന്‍സോ ഡേവീസും ഇസ്മായില്‍ കോനെയും മോയ്സ് ബോംബിറ്റോയും ജൊനാഥന്‍ ഡേവിഡും വലകുലുക്കി. സ്റ്റീഫന്‍ എസ്സ്താക്യൂ, ലിയാം മില്ലര്‍ എന്നിവരുടെ ഷോട്ടുകളാണ് പാഴായത്.

 

Leave a comment

Your email address will not be published. Required fields are marked *