January 22, 2025
#kerala #Top News

ചെക്‌പോസ്റ്റുകളില്‍ സേവനനികുതി വാങ്ങിയില്ല , 80,000 വാഹനങ്ങള്‍ കരിമ്പട്ടികയില്‍ , 8.5 കോടി നികുതി കുടിശ്ശിക അടക്കണം

കല്‍പ്പറ്റ: മറ്റുസംസ്ഥാനങ്ങളിലേക്ക് പോകുമ്പോള്‍ ചെക്‌പോസ്റ്റുകളില്‍ നിന്ന് പണമടച്ച് സ്‌പെഷ്യല്‍ പെര്‍മിറ്റ് എടുത്തിരുന്ന സമയത്ത് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാതെപോയതുകൊണ്ട് മാത്രം പ്രതിസന്ധിയിലായത് സംസ്ഥാനത്തെ ടൂറിസ്റ്റ് വാഹനയുടമകളാണ്. അതിര്‍ത്തികളിലെ ചെക്‌പോസ്റ്റുകളില്‍ അധികൃതര്‍ സേവനനികുതി ഈടാക്കത്തിന്റെ പേരില്‍ ഇപ്പോള്‍ കരിമ്പട്ടികയില്‍പ്പെട്ടിരിക്കുകയാണ് ടൂറിസ്റ്റ് വാഹനയുടമകള്‍.

Also Read ; കന്നിപ്പോരാട്ടത്തില്‍ തന്നെ സെമിയിലെത്തി കാനഡ, ഇനി മത്സരം അജയ്യരായ അര്‍ജന്റീനയോട്

ടൂറിസ്റ്റ് ബസുകള്‍, ട്രാവലറുകള്‍, കാറുകള്‍ എന്നിവയുടെ ഉടമകളാണ് പെര്‍മിറ്റെടുത്ത് സര്‍വീസ് നടത്തിയിട്ടും പ്രതിസന്ധിയിലായത്. 360 രൂപ ഈടാക്കേണ്ടിയിരുന്ന സ്ഥാനത്ത് സേവനനികുതിയായ 105 രൂപ കുറച്ചുള്ള തുകയാണ് വാഹനയുടമകളില്‍നിന്ന് ഈടാക്കിയത്. എന്നാല്‍ സ്‌പെഷ്യല്‍ പെര്‍മിറ്റ് അനുവദിച്ചതില്‍ സേവനനികുതി ഉള്‍പ്പെട്ടിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതോടെ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായാണ് കുടിശ്ശികയുള്ള വാഹനങ്ങള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അതേസമയം കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെ കുടിശ്ശിക മുഴുവനായി അടച്ചാല്‍മാത്രമേ മോട്ടോര്‍വാഹനവകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങളായ സ്‌പെഷ്യല്‍ പെര്‍മിറ്റ്, ടാക്‌സ് അടയ്ക്കല്‍, ഫിറ്റ്‌നസ് എടുക്കല്‍ തുടങ്ങിയവ
വാഹനയുടമകള്‍ക്ക് ലഭ്യമാവുകയുള്ളൂ. ഓരോ വാഹനവും ഇത്തരത്തില്‍ ഓരോതവണ ചെക്‌പോസ്റ്റ് കടക്കുമ്പോഴും 105 രൂപ കുടിശ്ശിക വരും. എന്നാല്‍ മുന്നറിയിപ്പില്ലാതെയാണ് വാഹനങ്ങള്‍ കരിമ്പട്ടികയില്‍പ്പെടുത്തുന്നതെന്ന് ഉടമകള്‍ ആരോപിച്ചു. വാഹനം കരിമ്പട്ടികയില്‍പ്പെടുമ്പോള്‍ സെക്കന്‍ഡ്ഹാന്‍ഡ് വാഹനഉടമസ്ഥര്‍ പഴയകുടിശ്ശികയും അടയ്‌ക്കേണ്ടതുണ്ട്. എണ്‍പതിനായിരത്തിലധികം വാഹനയുടമകള്‍ 8.5 കോടിരൂപ സേവനനികുതിക്കുടിശ്ശികയായി അടയ്ക്കണം.

Leave a comment

Your email address will not be published. Required fields are marked *