എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു; ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത് 86 കേസുകള്‍

എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ ക്രമാതീത വര്‍ദ്ധനവ്. സംസ്ഥാനത്തെ ഡെങ്കി ബാധിതരില്‍ 54 ശതമാനവും എറണാകുളത്ത് നിന്നാണ്. 86 ഡെങ്കി കേസുകളാണ് ശനിയാഴ്ച മാത്രം സ്ഥിരീകരിച്ചത്. കളമശേരി നഗരസഭാ പരിധിയിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Also Read ; താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു
കളമശേരിയില്‍ 21 പേര്‍ക്ക് ഒരു ദിവസം ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തമ്മനം ഭാഗത്ത് എട്ടുപേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. ജില്ലയിലെ 22 മേഖലകളിലാണ് ഡെങ്കിപ്പനി വ്യാപനം. ജില്ലയില്‍ രണ്ടു പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞാഴ്ച 22 ശതമാനം ആയിരുന്ന ഡെങ്കി ബാധിതരുടെ എണ്ണമാണ് ശനിയാഴ കഴിഞ്ഞതോടെ കുത്തനെ ഉയര്‍ന്നത്. വൈറല്‍ പനി ബാധിതരുടെ എണ്ണം കൂടുന്നതിനിടെയാണ് ഡെങ്കു കേസുകള്‍ ജില്ലയില്‍ വര്‍ധിക്കുന്നത്.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം