#gulf #india #kerala #Top News

കുവൈത്തില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു; മലയാളികള്‍ക്ക് ഗുരുതര പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. രണ്ട് മലയാളികളടക്കം മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. തമിഴ്നാട്, ബിഹാര്‍ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

Also Read ; ഉല്‍പ്പന്നങ്ങള്‍ക്കായി കേരള ബ്രാന്‍ഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍; ആദ്യഘട്ടത്തില്‍ വെളിച്ചെണ്ണ

കുവൈത്തിറ്റിലെ സെവന്‍ത് റിങ് റോഡില്‍ രാവിലെ ആയിരുന്നു അപകടം. മരിച്ചവരും പരിക്കേറ്റവരുമെല്ലാം ഒരു കമ്പനിയിലെ തൊഴിലാളികളാണ്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

റോഡിലെ ബൈപാസ് പാലത്തില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. രാത്രി ഷിഫ്റ്റില്‍ ജോലിചെയ്തിരുന്ന തൊഴിലാളികള്‍, ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

 

 

Leave a comment

Your email address will not be published. Required fields are marked *