ചിരി തുടങ്ങി നിര്‍ത്താന്‍ കഴിയാതിരുന്നാലോ? അത്തരമൊരു അനുഭവം പങ്കുവെച്ച് തെന്നിന്ത്യന്‍ നായിക അനുഷ്ക ഷെട്ടി

എപ്പോഴും സന്തോഷത്തോടെ ഇരിക്കുക ചിരിക്കാന്‍ കഴിയുക എന്നതൊക്കെ മനോഹരമായ കാര്യമാണ്. ചിരി നമ്മളിലും നമ്മളുമായി ബന്ധപ്പെട്ട ആളുകളിലും ഒരു പോസിറ്റീവ് എനര്‍ജിയുണ്ടാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ചിരി തുടങ്ങി നിര്‍ത്താന്‍ കഴിയാതിരുന്നാലോ? അത്തരമൊരു അനുഭവമാണ് തെന്നിന്ത്യന്‍ താരം അനുഷ്ക ഷെട്ടിക്ക് പങ്കുവെക്കാനുള്ളത്. ചിരി തുടങ്ങിയാല്‍ നിര്‍ത്താന്‍ കഴിയാത്ത സ്യൂഡോബള്‍ബര്‍ എന്ന അവസ്ഥയാണ് അനുഷ്കയുടേത്.
Also Read ; മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ സര്ക്കാന് വന്‍ വീഴ്ച്ചെയെന്ന് കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍
ചിരിയുമായി ബന്ധപ്പെട്ടുള്ള രോഗമാണ് തന്റേതെന്നാണ് അനുഷ്ക പറഞ്ഞിരിക്കുന്നത്. ചിരി ഒരു പ്രശ്നമാണോ എന്നൊക്കെ കേള്‍ക്കുന്നവര്‍ക്ക് അത്ഭുതം തോന്നാം. എന്നാല്‍ തനിക്ക് ചിരി ഒരു പ്രശ്നമാണ്. ചിരി തുടങ്ങിയാല്‍ പതിനഞ്ചുമുതല്‍ ഇരുപതു മിനിറ്റോളം തനിക്കത് നിര്‍ത്താന്‍ കഴിയില്ലെന്നും അനുഷ്ക പറയുന്നു. ഹാസ്യരംഗങ്ങള്‍ കാണുകയോ ഷൂട്ട് ചെയ്യുകയോ ഒക്കെ ചെയ്യുമ്പോള്‍ ചിരിച്ച് മറിയുകയും ഇതുമൂലം പലതവണ ഷൂട്ടിങ് നിര്‍ത്തേണ്ടിവരികയും ചെയ്തിട്ടുണ്ടെന്നും അനുഷ്ക പറഞ്ഞു.
പെട്ടെന്ന് നിയന്ത്രിക്കാനാവാത്ത രീതിയിലുള്ള ചിരിയും കരച്ചിലും വരുന്ന അവസ്ഥയാണിത്. ചിലതരം നാഡീതകരാറുകളോ അപകടങ്ങളോ ഉണ്ടായിട്ടുള്ളവരിലാണ് കൂടുതലായും കണ്ടുവരുന്നത്. മസ്തിഷ്കം വികാരങ്ങളെ നിയന്ത്രിക്കുന്നതിനെ ബാധിക്കുന്ന ഇവിടെ സംഭവിക്കുന്നത്.
Join with metropost : മെട്രോ പോസ്റ്റ് വാട്സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
സ്യൂഡോബള്‍ബര്‍ അഫെക്റ്റിന്റെ പ്രധാനലക്ഷണം ഇടയ്ക്കിടെ അനിയന്ത്രിതമായി വരുന്ന ചിരിയോ കരച്ചിലോ ആണ്. ചിരി ചിലപ്പോള്‍ കരച്ചിലിലേക്കും വഴിമാറാം. ചിരിയേക്കാള്‍ നിയന്ത്രിക്കാനാവാത്ത കരച്ചിലാണ് ഇവിടെ കൂടുതല്‍ പ്രകടമാവാറുള്ളത്. ഏതാനും നിമിഷങ്ങളോളം ഈ വികാരങ്ങള്‍ നീണ്ടുനില്‍ക്കാം. വളരെ ചെറിയ കാര്യങ്ങളില്‍പ്പോലും ചിരിയോ, കരച്ചിലോ നിര്‍ത്താനാവാതെ വരാം. ഇങ്ങനെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് തോന്നിയാല്‍ വിദഗ്ധചികിത്സ തേടുന്നതാണ് നല്ലത്. ന്യൂറോസൈക്കോളജിസ്റ്റുകള്‍, ന്യൂറോളജിസ്റ്റുകള്‍, സൈക്യാട്രിസ്റ്റുകള്‍ തുടങ്ങിയവരാണ് ഈ രോഗം നിര്‍ണയിക്കുക.