അര്‍ജുനായി തിരച്ചില്‍ ഊര്‍ജിതമാക്കി ; മംഗളൂരുവില്‍ നിന്നും റഡാറെത്തിച്ചു
ബെംഗളൂരു/കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിയുള്‍പ്പെടെ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി റഡാര്‍ എത്തിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മംഗളൂരുവില്‍ നിന്നാണ് റഡാറെത്തിച്ചിരിക്കുന്നത്. മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടന്‍ പരിശോധന നടത്തും. സൂറത്കല്‍ എന്‍ഐടിയില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തുക.
ദൗത്യം ദുഷ്‌കരമാണെന്നും ലോറിക്ക് അടുത്തെത്താന്‍ 100 മീറ്റര്‍ മണ്ണ് മാറ്റേണ്ടി വരുമെന്നും കേരളത്തില്‍ നിന്ന് പോയ എംവിഐ ചന്ദ്രകുമാര്‍ അറിയിച്ചു. ആറ് മീറ്റര്‍ മണ്ണ് ലോറിക്ക് മുകളിലുണ്ട്. കേരളത്തില്‍ നിന്നുള്ള എംവിഐ ഉദ്യോഗസ്ഥരെ തടഞ്ഞു. കടത്തി വിടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. എസ്പി വന്നതിന് ശേഷം മാത്രം തീരുമാനിക്കാനാവൂ എന്ന് പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് കേരള മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ മടങ്ങി.