#kerala #Movie

ടൊവിനോയുടെ ‘എആര്‍എം’ റിലീസ് തടഞ്ഞ് കോടതി ; സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്

കൊച്ചി: ടൊവിനോ തോമസ് നായകാനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘അജയന്റെ രണ്ടാം മോഷണത്തിന്റെ'(എആര്‍എം) റിലീസ് താല്‍കാലികമായി തടഞ്ഞു. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി യുവിആര്‍ മൂവീസ് നല്‍കിയ പരാതിയിന്മേലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ ഇടക്കാല ഉത്തരവ്.

Also Read ; നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവ്; കുത്തിവെപ്പ് എടുത്ത യുവതി അബോധാവസ്ഥയില്‍

ടൊവിനോ ട്രിപ്പിള്‍ റോളിലെത്തുന്ന ചിത്രമാണ് എആര്‍എം. ഓണം റിലീസായി സിനിമ സെപ്റ്റംബറില്‍ റിലീസിനെത്തിക്കാനാണ് നിര്‍മ്മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് പദ്ധതിയിട്ടിരിന്നത്. നവാഗതനായ ജിതിന്‍ ലാലാണ് ‘അജയന്റെ രണ്ടാം മോഷണം’ സംവിധാനം ചെയ്യുന്നത്.

ബിഗ് ബജറ്റ് ചിത്രമായ ‘അജയന്റെ രണ്ടാം മോഷണം’ ത്രീഡി ഫോര്‍മാറ്റില്‍ അഞ്ച് ഭാഷകളിലായിട്ടാണ് ഒരുങ്ങുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന പീരിയോഡിക്കല്‍ എന്റര്‍ടെയ്നറാണ് എആര്‍എം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കുന്നത് സുജിത് നമ്പ്യാരാണ്. തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഇതിന് പുറമെ ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *