തൃശ്ശൂര്‍ കളക്ടറുടെ ആദ്യ സന്ദര്‍ശനം ആദിവാസി കുട്ടികള്‍ക്കൊപ്പം
ചാലക്കുടി: തൃശ്ശൂരില്‍ പുതുതായി ചുമതലയേറ്റ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ ആദ്യ സ്ഥല സന്ദര്‍ശനം ആദിവാസി വിഭാഗം കുട്ടികള്‍ പഠിക്കുന്ന ചാലക്കുടിയിലെ എം.ആര്‍.എസ് സ്‌കൂളില്‍. പ്രിന്‍സിപ്പല്‍ ആര്‍. രാഗിണി, ഹെഡ്മാസ്റ്റര്‍ കെ.ബി. ബെന്നി, സീനിയര്‍ സൂപ്രണ്ട് കെ.എന്‍. മൃദുല എന്നിവരോട് കലക്ടര്‍ സ്‌കൂള്‍ പ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞു.
Also Read ; അര്‍ജുനെ കാത്ത് നാട്….തിരച്ചില്‍ ഏഴാം ദിവസത്തിലേക്ക്…
വനാവകാശ നിയമപ്രകാരം സ്‌കൂളിന് മൈതാനം ലഭ്യമാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കളക്ടര്‍ ചര്‍ച്ച ചെയ്തു. ചാലക്കുടി ഡി.എഫ്. ഒ വെങ്കിടേശ്വരന്‍ സ്ഥലപരിശോധന നടത്തി നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികളോടും സ്‌കൂള്‍ ജീവനക്കാരോടും കളക്ടര്‍ സൗഹൃദം പങ്കുവെച്ച കളക്ടര്‍ കുട്ടികളോടൊപ്പം ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് യാത്രയായത്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ ചാലക്കുടി നായരങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 320 ആദിവാസി കുട്ടികളാണ് താമസിച്ചു പഠിക്കുന്നത്.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം