#kerala #Top News

പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് ഇന്ന്

ഹരിപ്പാട്: പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് വ്യാഴാഴ്ച പ്രസിദ്ധപ്പെടുത്തും.

Also Read ;മിഷന്‍ ഷവര്‍മ, പൂട്ടിച്ചത് 52 കടകള്‍; ജാഗ്രതയോടെ ഷവര്‍മ സ്‌ക്വാഡ്

അലോട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് വെള്ളി, ശനി, തിങ്കള്‍ ദിവസങ്ങളിലായി സ്‌കൂളില്‍ ചേരാം. തുടര്‍ന്ന് ജില്ലാന്തര സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിനുള്ള അപേക്ഷക്ഷണിക്കും. രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിനു ശേഷം മിച്ചം വരുന്ന സീറ്റാണ് സ്‌കൂള്‍ മാറ്റത്തിനു പരിഗണിക്കുക.

രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിന് 12,041 അപേക്ഷകരുണ്ട്. മെറിറ്റില്‍ മിച്ചമുള്ള 33,849 സീറ്റിലേക്കാണ് അപേക്ഷ പരിഗണിക്കുന്നത്. ആദ്യഘട്ടത്തില്‍ ആവശ്യത്തിനു സീറ്റില്ലെന്ന ശക്തമായി പരാതിയുയര്‍ന്ന മലപ്പുറം ഉള്‍പ്പെടെ എല്ലാ ജില്ലകളിലും അപേക്ഷകരെക്കാള്‍ കൂടുതല്‍ സീറ്റുണ്ട്.

Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

മലപ്പുറത്ത് അപേക്ഷകര്‍ 6,528 ആണ്. 8,604 സീറ്റുണ്ട്. പത്തനംതിട്ട ജില്ലയില്‍ രണ്ട് അപേക്ഷകര്‍ മാത്രമാണുള്ളത്. അവിടെ 2,767 സീറ്റാണു ബാക്കി. മറ്റു ജില്ലകളിലും സമാന സ്ഥിതിയാണ്.

Leave a comment

Your email address will not be published. Required fields are marked *