വയനാട് ദുരന്തം ; കോര്‍ത്തുപിടിച്ച കൈവിട്ടുപോയ അനിയത്തീ, നീ എവിടെ?

ചൂരല്‍മല: ഉരുള്‍ജലത്തില്‍ ഒരു കൈയകലത്തില്‍ കാണാതായ അനിയത്തിയെയോര്‍ത്ത് ഫാത്തിമ നൗറിന്‍ എന്ന പ്ലസ്ടുക്കാരിയുടെ ഉള്ളുനീറുന്നുണ്ട്. മലവെള്ളം ഇരച്ചെത്തിയപ്പോള്‍ ഫാനില്‍ തൂങ്ങിക്കിടന്നാണു ഫാത്തിമ ജീവിതത്തിലേക്കു തിരിച്ചുകയറിയത്. സഹോദരി സിയ നൗറിനെ കൈകോര്‍ത്തു പിടിക്കാന്‍ നോക്കിയെങ്കിലും ഒറ്റ നിമിഷം കൊണ്ടു കാണാതായി. മാതാപിതാക്കളും വേര്‍പെട്ടുപോയെങ്കിലും അവരെ പിന്നീടു രക്ഷാപ്രവര്‍ത്തകര്‍ ക്യാംപിലെ ത്തിച്ചിരുന്നു.
Also Read ; മനു ഭാക്കര്‍-സരബ്‌ജ്യോത് സിങ് സഖ്യത്തിന് ഷൂട്ടിങ് മിക്സ്ഡ് ടീമിനത്തില്‍ വെങ്കലം
ചൂരല്‍മല ടൗണിനോട് ചേര്‍ന്നുള്ള വീട്ടിലായിരുന്നു മാതാപിതാക്കളായ ഉബൈദ്, മൈമൂന എന്നിവര്‍ക്കൊപ്പം ഫാത്തിമയും സിയയും താമസം. മൈമൂന ഒഴുകിപ്പോയെങ്കിലും ഒരു മരത്തടിയില്‍ പിടിച്ചുകിടന്നു രക്ഷപ്പെട്ടു. ഉബൈദും രക്ഷപ്പെട്ടു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണു 3 പേരും. സിയയും എവിടെയോ ജീവനോടെയുണ്ടെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണിവര്‍.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം