മൂന്ന് ദിവസത്തേക്ക് വയനാട്ടില്‍ സൗജന്യ പാക്കേജ് പ്രഖ്യാപിച്ച് എയര്‍ടെല്‍
കല്‍പ്പറ്റ: മൂന്ന് ദിവസത്തേക്ക് വയനാട്ടില്‍ സൗജന്യ പാക്കേജ് പ്രഖ്യാപിച്ച് എയര്‍ടെല്‍. സൗജന്യ ഇന്റര്‍നെറ്റ്, എസ്എംഎസ്, ടോക്ക് ടൈം തുടങ്ങിയവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏതെങ്കിലും പാക്കേജിന്റെ കാലാവധി കഴിഞ്ഞവര്‍ക്കടക്കം പുതിയ ഓഫര്‍ ബാധകമാണ്. കൂടാതെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്സിനും എയര്‍ടൈല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബില്‍ അടയ്ക്കാന്‍ വൈകുന്നവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം, മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുളള തെരച്ചില്‍ ഇന്ന് പുലര്‍ച്ചയോടെ ആരംഭിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ ഇതുവരെ 287 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. തിരിച്ചറിഞ്ഞ 96 പേരില്‍ 22 പേരും കുട്ടികളാണ്. മുണ്ടക്കൈ ഭാഗത്തേക്ക് രക്ഷാപ്രവര്ത്തനത്തിനായുളള ഉപകരണങ്ങള്‍ എത്തിക്കുന്നതിന് നിര്‍മിക്കുന്ന ബെയ്ലി പാലത്തിന്റെ നിര്‍മാണം ഉടന്‍ തന്നെ പൂര്‍ത്തീകരിക്കാനാകുമെന്നാണ് വിവരം.
Also Read; ഇനിയുമെത്രപേര്‍? മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 286 കടന്നു