December 22, 2024
#news #Top Four

ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപ്പെട്ട് ഓടിയെത്തിയത് കാട്ടാനക്ക് മുമ്പില്‍; രക്ഷപ്പെട്ട ആശ്വാസത്തില്‍ സുജാതയും കുടുംബവും

ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷപ്പെട്ട് ഓടിയെത്തിയത് കാട്ടാനക്ക് മുമ്പില്‍. മുണ്ടക്കൈയിലെ ദുരന്തമുഖത്തുനിന്ന് ഓടി രക്ഷപ്പെട്ട സുജാതയും കുടുംബവുമാണ് കാട്ടാനയ്ക്ക് മുമ്പില്‍ മരണത്തെ മുഖാമുഖം കണ്ട് നിന്നത്.

Also Read; വയനാടിന് സഹായഹസ്തവുമായി താരങ്ങള്‍ ; 35 ലക്ഷം രൂപ കൈമാറി മമ്മൂട്ടിയും ദുല്‍ഖറും

ആദ്യത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ തന്നെ കാട്ടിലേക്ക് കുടുബത്തോടെ ഓടിക്കയറി. രണ്ടാമത്തെ പൊട്ടല്‍ ഉണ്ടായപ്പോള്‍ പേടിച്ച് കാട്ടിലൂടെ ഓടി. ഓടിയെത്തിപ്പെട്ടതോ കാട്ടാനയുടെ മുമ്പില്‍. ചെകുത്താനും കടലിനുമിടയില്‍ പെട്ടുപോയ അവസ്ഥ. ഈ അവസ്ഥയില്‍ ഒന്നും ചെയ്യാന്‍ പറ്റാതെ ആനയില്‍ നിന്നും രക്ഷപ്പെടാനായി നിശബ്ദരായി നിന്നു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

രണ്ടുമണിക്ക് കാടുകയറിയിട്ട് രാവിലെയാണ് തങ്ങളെ കൊണ്ടുപോകാന്‍ ജീപ്പെത്തിയത്. അതുവരെ എല്ലാവരും പേടിച്ച് കാട്ടിലിരിക്കുകയായിരുന്നെന്നും സുജാത പറഞ്ഞു. കാട്ടില്‍ ഒപ്പമുണ്ടായിരുന്ന അമ്പതോളം പേരെയും ഒന്നും ചെയ്യാതെ ആ കാട്ടാന പോലും മാറി നിന്ന ആശ്വാസത്തിലാണ് അവര്‍ കാടിറങ്ങിയത്.

Leave a comment

Your email address will not be published. Required fields are marked *