മഴ കനക്കും ; തൃശൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

തൃശൂര്‍ : ജില്ലയില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച നാളെ അവധി പ്രഖ്യാപിച്ചു. മഴയും കാറ്റും വെള്ളക്കെട്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ജില്ലയിലെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ജില്ലയിലെ സ്കൂളുകള്‍ പലതും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായിട്ടാണ് അവധിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അംഗണവാടികള്‍,നഴ്സറികള്‍,കേന്ദ്രീയ വിദ്യാലയങ്ങള്‍,സി.ബി.എസ്.ഇ , ഐ.സി.എസ്.ഇ സ്കൂളുകള്‍,പ്രൊഫഷണല്‍ കോളേജുകള്‍,ട്യൂഷന് സെന്ററുകള്‍,വിദ്യാര്‍ത്ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച എല്ലാ പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..