കഴക്കൂട്ടത്ത് നിന്നും കാണാതായ പെണ്‍കുട്ടി ചെന്നൈയിലേക്ക് പോയതായി സംശയം

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ ആസാമീസ് പെണ്‍കുട്ടി തസ്മിദ് തംസുമിന്‍ ചെന്നൈയിലേക്ക് പോയതായി സംശയം. ചെന്നൈ – എഗ്മൂര്‍ എക്‌സ്പ്രസില്‍ കുട്ടി കയറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്റ്റേഷനുകളിലേക്ക് പോലീസ് പുറപ്പെട്ടു. കന്യാകുമാരിയിലെത്തിയ കുട്ടി മൂന്നു പ്രാവശ്യം ട്രെയിന്‍ കയറി ഇറങ്ങിയെന്നും ട്രെയിന്‍ പുറപ്പെടുന്നതിന് അല്‍പ്പം മുമ്പ് ചെന്നൈ-എഗ്മൂര്‍ എക്‌സ്പ്രസില്‍ കയറിയെന്നും പോലീസ് പറയുന്നു.
പെണ്‍കുട്ടി കന്യാകുമാരിയില്‍ ഇറങ്ങി എന്നായിരുന്നു ഒടുവില്‍ പോലീസിന് ലഭിച്ച വിവരം. ട്രെയിനില്‍ യാത്ര ചെയ്തിരുന്ന അനുരാഗ് എന്ന യുവാവാണ് പോലീസിന് ഈ വിവരം കൈമാറിയത്. ഇതേ തുടര്‍ന്ന് കന്യാകുമാരിയില്‍ തെരച്ചില്‍ ശക്തമാക്കുന്നതിനിടയിലാണ് പെണ്‍കുട്ടി ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസില്‍ കയറിയെന്ന വിവരം ലഭിക്കുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..