ഒടുവില്‍ മൗനം വെടിഞ്ഞ് ‘അമ്മ’

ഒടുവില്‍ മൗനം വെടിഞ്ഞ് ‘അമ്മ’. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന് ദിവസങ്ങളായിട്ടും പ്രതികരിക്കാതിരുന്ന അമ്മയ്ക്ക് വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നത്.
‘അമ്മ ഒളിച്ചോടിയതല്ല. ഷോയുടെ തിരക്കുള്ളതിനാലാണ് പ്രതികരിക്കാന്‍ വൈകിയത്. പ്രസിഡന്റ് സ്ഥലത്തില്ല. അവരോടുള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് സമയമെടുത്തത്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും സ്വാഗതാര്‍ഹമാണെന്നും റിപ്പോര്‍ട്ടില്‍ എന്തു നടപടിയെടുക്കണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണെന്നും ഞങ്ങളുടെ അംഗങ്ങള്‍ തൊഴിലിടത്ത് സുരക്ഷിതമായിരിക്കണമെന്നത് ഞങ്ങളുടെ കൂടെ ആവശ്യമാണെന്നും സിദ്ദിഖ് പറഞ്ഞു.
Also Read; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കൂടുതല്‍ പേജുകള്‍ ഒഴിവാക്കിയതില്‍ ഗൂഢാലോചന: കെ സുരേന്ദ്രന്
പവര്‍ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല. എല്ലാ സംഘടനകളില്‍നിന്നും രണ്ടു പേരെ വീതം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ഹൈപവര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതേക്കുറിച്ചാണോ പറഞ്ഞതെന്നറിയില്ല. ഒരു പവര്‍ഗ്രൂപ്പിനും സിനിമയെ നിയന്ത്രിക്കാനാവില്ല. പവര്‍ഗ്രൂപ്പും മാഫിയയും ഇല്ല. മാഫിയ എന്നത് എന്താണെന്ന് അറിയാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നത്. പവര്‍ഗ്രൂപ്പില്‍ ആരൊക്കെയെന്ന് കമ്മിറ്റിക്ക് പറയാം. പൊലീസ് അന്വേഷണത്തെ ഭയപ്പെടുന്നില്ല. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഏതെങ്കിലും കുറ്റവാളിയെക്കുറിച്ച് പറയുന്നുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടണം. പുകമറ സൃഷ്ടിച്ച് കുറ്റവാളികള്‍ അല്ലാത്തവരെ നാണംകെടുത്തരുത്. സിദ്ദിഖ് പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..