ലോകകപ്പ് യോഗ്യതാ മത്സരം ; നമ്പര്‍ 10,11 ജഴ്‌സി ആര് ധരിക്കും, വ്യക്തത വരുത്തി സ്‌കലോണി
ഫിഫ ലോകകപ്പിന്റെ യോഗ്യതാ റൗണ്ട് മത്സരത്തില്‍ വെള്ളിയാഴ്ച അര്‍ജന്റീന ചിലിയെ നേരിടാനിരിക്കെ നമ്പര്‍ 10,11 എന്നീ ജഴ്‌സികള്‍ ആര് ധരിക്കുമെന്ന കാര്യത്തില്‍ പ്രതികരണവുമായി പരിശീലകന്‍ ലിയോണല്‍ സ്‌കലോണി.
Also Read ; മുഖ്യമന്ത്രിക്കും പോലീസിനും ആര്‍എസ്എസ് കൂട്ടുകെട്ട്: എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി
‘ജഴ്‌സി നമ്പര്‍ 10ന് ഇപ്പോള്‍ ഒരു ഉടമസ്ഥനുണ്ട്. അയാളുടെ അഭാവത്തില്‍ ആ നമ്പറില്‍ എയ്ഞ്ചല്‍ കൊറയ കളിക്കും. മറ്റ് താരങ്ങള്‍ക്കും ഈ നമ്പര്‍ നല്‍കും. ഇതൊരു പ്രശ്‌നമല്ല. നമ്പര്‍ 11 ജഴ്‌സിക്ക് ഇപ്പോള്‍ ഒരു ഉടമസ്ഥനില്ല. ഈ നമ്പര്‍ ആര് ധരിക്കുമെന്ന് പിന്നീട് തീരുമാനിക്കും’, സ്‌കലോണി പ്രതികരിച്ചു.
അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ജഴ്‌സിയാണ് നമ്പര്‍ 10.കോപ്പ അമേരിക്ക ഫൈനലിനിടെ പരിക്കേറ്റ ലയണല്‍ മെസ്സി കളത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. നാളെ നടക്കുന്ന ചിലിക്കെതിരായ മത്സരത്തിലും മെസ്സി കളിക്കില്ല. ഇതോടെയാണ് നമ്പര്‍ 10 ജഴ്‌സിയുടെ കാര്യം ചര്‍ച്ചയായത്. മുമ്പൊരിക്കല്‍ ലയണല്‍ മെസ്സി വിരമിക്കുന്നതിനൊപ്പം നമ്പര്‍ 10 ജഴ്‌സിയും വിരമിക്കുമെന്ന് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോപ്പ അമേരിക്കയ്ക്ക് പിന്നാലെ അര്‍ജന്റീനന്‍ ടീമില്‍ നിന്ന് വിരമിച്ച എയ്ഞ്ചല്‍ ഡി മരിയ ആയിരുന്നു നമ്പര്‍ 11 ജഴ്‌സിയുടെ ഉടമസ്ഥന്‍.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കളിച്ച ആറില്‍ അഞ്ച് മത്സരങ്ങളും വിജയിച്ച അര്‍ജന്റീനയ്ക്ക് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് ലക്ഷ്യം. രണ്ട് വര്‍ഷത്തിന് ശേഷമാണ് മെസ്സിയില്ലാതെ അര്‍ജന്റീനന്‍ ടീം കളത്തിലിറങ്ങുന്നത്. മത്സരത്തില്‍ നിക്കോളാസ് ഒട്ടമെന്‍ഡി അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ ആംബാന്‍ഡ് അണിഞ്ഞേക്കും. സെപ്റ്റംബര്‍ 11ന് കൊളംബിയയ്‌ക്കെതിരെയാണ് ലോകചാമ്പ്യന്മാരുടെ മറ്റൊരു മത്സരം.