ഹണി ട്രാപ്പ് ; നഗ്നചിത്രം പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു, പ്രതി പിടിയില്‍
കാസര്‍ഗോഡ്: ഹണി ട്രാപ്പിലൂടെ നഗ്നചിത്രം പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ പോലീസ് പിടികൂടി. ചെമ്മനാട് മുണ്ടാങ്കുളം സ്വദേശി സയ്യിദ് റഫീഖാണ് പോലീസിന്റെ പിടിയിലായത്. ഇതേ കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടു സ്ത്രീകളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
Also Read ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; വാദം കേള്‍ക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്
ഹണി ട്രാപ്പ് വഴി ഇവര്‍ 59 കാരനില്‍ നിന്നാണ് അഞ്ചുലക്ഷം രൂപ തട്ടിയത്. കേസില്‍ നേരത്തെ അറസ്റ്റിലായ എം പി റുബീന(23) എന്ന യുവതി താനൊരു പാവപ്പെട്ട വിദ്യാര്‍ത്ഥിനിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാളെ ഹണി ട്രാപ്പില്‍ കുരുക്കിയത്. തട്ടിപ്പിനിരയായ പരാതിക്കാരന്‍ ഒരു ജീവകാരുണ്യ പ്രവര്‍ത്തകനാണ്.ഈ യുവതി തന്റെ പഠനത്തിന്റെ ആവശ്യത്തിന് ലാപ്‌ടോപ്പ് വാങ്ങാന്‍ പരാതിക്കാരനെ മംഗളൂരുവില്‍ എത്തിച്ചു. അവിടെ ഒരു ഹോട്ടലില്‍ കൊണ്ടുപോയാണ് ഇയാളുടെ നഗ്നചിത്രം പകര്‍ത്തിയത്. തുടര്‍ന്ന് ഇത് പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഇയാളെ ഭീഷണിപ്പെടുത്തുകയും ഇയാളില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു.
ഈ തട്ടിപ്പ് സംഘത്തിന്റെ ഡ്രൈവറാണ് ഇപ്പോള്‍ പിടിയിലായ റഫീഖ്. മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്താണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കി ഇയാളെ റിമാന്‍ഡ് ചെയ്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..