പള്‍സര്‍ സുനിയുടെ ജയില്‍മോചനം ഇനിയും നീളും ; രണ്ട് കേസില്‍ കൂടി ജാമ്യം ലഭിക്കണം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച പള്‍സര്‍ സുനിക്ക് പക്ഷേ ജയില്‍ മോചനം ഇനി നീണ്ടേക്കും. സുനിക്ക് ഇനിയും മറ്റ് രണ്ട് കേസുകളില്‍ കൂടി ജാമ്യ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ജയില്‍മോചനം നീളുന്നത്. ഏഴര വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി സുനിക്ക് ജാമ്യം അനുവദിച്ചത്.
Also Read ; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ; മൊഴികള്‍ ഗൗരവമുള്ളത്, കേസെടുക്കാന്‍ അന്വേഷണ സംഘം
കോട്ടയത്ത് കവര്‍ച്ച നടത്തിയ കേസിലും നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരിക്കെ കാക്കനാട് ജില്ലാ ജയിലില്‍നിന്ന് ഫോണ്‍വിളിച്ച കേസിലുമാണ് ഇനി ജാമ്യ നടപടി നേരിടാനുള്ളത്. പള്‍സര്‍ സുനിയെ ഒരാഴ്ചക്കകം വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. ജാമ്യ വ്യവസ്ഥ എന്താണ് എന്നത് വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് വിവരം. സുനിയെ കോടതിയില്‍ ഹാജരാക്കി ജാമ്യവ്യവസ്ഥകള്‍ നല്‍കി ജാമ്യം അനുവദിക്കണമെന്നാണ് അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെടുക.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..