അന്‍വര്‍ പറയുന്നത് പോലെയുള്ള ആളല്ല ശശി, അന്‍വര്‍ തിരുത്തിയേ പറ്റൂ – എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ഇടത് എംഎല്‍എ പി വി അന്‍വര്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറിന്റെ പരാതി പരിശോധിക്കുമെന്ന് പറഞ്ഞ ഗോവിന്ദന്‍, ശശി അത്തരം മോശം കാര്യങ്ങളൊന്നും ചെയില്ലെന്നും അടിവരയിട്ടു. പാര്‍ട്ടിക്കും സര്‍ക്കാരിനും പരാതി നല്‍കിയിട്ട് വീണ്ടും പരസ്യപ്രസ്താവന നടത്തിയ പി വി അന്‍വര്‍ തിരുത്തുക തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read ; മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതി ; സുരേഷ് ഗോപിക്കെതിരെ കേസില്ല
പാര്‍ട്ടിയുടെ മുന്നിലും സര്‍ക്കാരിന്റെ മുന്നിലും കാര്യങ്ങള്‍ ഉന്നയിച്ച ശേഷം ആവര്‍ത്തിച്ച പ്രസ്താവന അന്‍വര്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അഭിപ്രായം. സര്‍ക്കാരിനെതിരായും പാര്‍ട്ടിക്കെതിരായും അന്തരീക്ഷത്തില്‍ ഒരു മുഴക്കമുണ്ടാക്കാന്‍ ഈ പ്രസ്താവനകള്‍ ഇടം നല്‍കി. വലിയ വാര്‍ത്താ ശൃംഖല ഉണ്ടാക്കാന്‍ സാധിക്കുന്ന ഇത്തരത്തിലുള്ള ഇടപെടലുകളില്‍ നിന്ന് അടിയന്തരമായി അന്‍വര്‍ പിന്‍മാറണമെന്നാണ് ചൂണ്ടിക്കാട്ടാനുള്ളതെന്നും ഗോവിന്ദന്‍ പറഞ്ഞു.
സി പി എം പാര്‍ലമെന്ററി പാര്‍ട്ടി അംഗം എന്ന നിലയിലാണ് അന്‍വര്‍ പ്രവര്‍ത്തിക്കുന്നത്. ഇനി ഇത്തരത്തിലുള്ള പ്രസ്താവനകളും രീതികളും അവലംബിക്കരുതെന്നാണ് പാര്‍ട്ടിക്ക് പറയാനുള്ളതെന്നും ഗോവിന്ദന്‍ താക്കീത് നല്‍കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..