ഞാന്‍ ഒന്ന് ഫോണ്‍ ചെയ്താല്‍ എല്‍ ഡി എഫ് പഞ്ചായത്തുകള്‍ വരെ താഴെ വീഴും; മുന്നറിയിപ്പുമായി പി വി അന്‍വര്‍
മലപ്പുറം: താന്‍ ഒന്ന് ഫോണ്‍ ചെയ്താല്‍ നിലമ്പൂരിലെ എല്‍ ഡി എഫ് പഞ്ചായത്തുകള്‍ വരെ താഴെ വീഴുമെന്ന് പി വി അന്‍വര്‍ എം എല്‍ എ. എന്നാല്‍ അതിന് സമയമായിട്ടില്ല. കൂടുതല്‍ പൊതുയോഗങ്ങളുമായി മുന്നോട്ടു പോകുമെന്നും അന്‍വര്‍ പറഞ്ഞു.
Also Read; നിലമ്പൂരില്‍ അന്‍വറിനെതിരെ കൊലവിളി നടത്തിയ നൂറോളം സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ഞാന്‍ സി പി എമ്മിനെ വെല്ലുവിളിച്ചിട്ടില്ല. സര്‍ക്കാരിലും ഭരണതലത്തിലുമുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. എനിക്കെതിരെ ഇനിയും കേസുകള്‍ വരും. അറസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഞാന്‍ വിളിച്ചാല്‍ ആയിരക്കണക്കിന് സഖാക്കള്‍ വരുമെന്ന് ഉറപ്പാണ്. എന്നാല്‍ അങ്ങനെ വിളിക്കാന്‍ സമയമായിട്ടില്ല. ഇനി നടത്തുന്ന എല്ലാ പൊതുയോഗത്തിലും 50 കസേരകള്‍ വീതം ഇടും. കൂടുതല്‍ പൊതുയോഗങ്ങള്‍ നടത്തും. നാളെ കോഴിക്കോട് മുതലക്കുളത്ത് യോഗം നടത്തും- അന്‍വര്‍പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..