ഗതാഗത വകുപ്പിന്റെ നിര്‍ണായക നീക്കം; സംസ്ഥാനത്ത് പ്രിന്റഡ് ലൈസന്‍സ് നിര്‍ത്തുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രിന്റഡ് ലൈന്‍സന്‍സ് നിര്‍ത്തുന്നു. ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്നും തെളിവിനായി ഡിജിറ്റല്‍ രേഖകള്‍ മതിയെന്നും ചുണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ നിര്‍ണായക നീക്കം. ആദ്യ ഘട്ടമായി ലൈസന്‍സ് പ്രിന്റിംഗും രണ്ടാം ഘട്ടത്തില്‍ ആര്‍ സി ബുക്ക് പ്രിന്റിംഗും നിര്‍ത്തുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു. ആധാര്‍ കാഡുകള്‍ ഡൗണ്‍ ലോഡ് ചെയ്യുന്നത് പോലെ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കും. ഡിജി ലോക്കറില്‍ സൂക്ഷിക്കുന്ന രേഖകള്‍ പരിശോധന സമയത്ത് ഹാജരാക്കിയാല്‍ മതി. പുതിയ തീരുമാനത്തോടെ ലൈസന്‍സ് പ്രിന്റിംഗ് നിര്‍ത്തുന്ന നാലാമത്തെ സംസ്ഥാനമായി കേരളം മാറുകയാണ്.
Also Read; കെ എം ഷാജിയുടെ പൊതുയോഗം മുടക്കിയെന്ന് ആരോപണം; നിഷേധിച്ച് ലീഗ് നേതൃത്വം