വിവാദങ്ങളില്‍ മുഖ്യമന്ത്രിക്ക് പ്രതിരോധം തീര്‍ത്ത് മന്ത്രി മുഹമ്മദ് റിയാസ് ; ‘അഭിമുഖത്തിന് മുഖ്യമന്ത്രിക്ക് പിആറിന്റെ ആവശ്യമില്ല’
കോഴിക്കോട്: ദി ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ അഭിമുഖവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പിണറായിക്ക് പ്രതിരോധം തീര്‍ത്ത് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിക്ക് അഭിമുഖം കൊടുക്കാന്‍ പിആര്‍ ഏജന്‍സിയുടെ സഹായം ഇല്ലെന്ന് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാല്‍ ദി ഹിന്ദു വിനെതിരെ നിയമ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് റിയാസ് മറുപടി പറഞ്ഞില്ല. വിഷയത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ മാധ്യമങ്ങളെ അധിക്ഷേപിച്ച റിയാസ് മുഖ്യമന്ത്രിയെ പിന്തുണച്ചാണ് സംസാരിച്ചത്. മുഖ്യമന്ത്രിക്ക് പറയാനുണ്ടെങ്കില്‍ ഇടനിലക്കാരന്റെ ആവശ്യമില്ല. മാധ്യമങ്ങള്‍ എന്തു പ്രചാരണം നടത്തിയാലും ഇടതുപക്ഷ രാഷ്ട്രീയം പറയും. കൂടുതല്‍ പ്രതികരണം മുഖ്യമന്ത്രിയും ഓഫീസും നടത്തുമെന്നും റിയാസ് പറഞ്ഞു.
അതേസമയം, ദി ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിലെ പിആര്‍ ഏജന്‍സി സഹായത്തില്‍ ഇനിയും പ്രതികരിക്കാതെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും തുടരുകയാണ്. ഏജന്‍സിയെ തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ നിലപാട് ഏജന്‍സിയുമായുള്ള ബന്ധത്തിന്റെ തെളിവാണെന്ന വാദവും ശക്തമാകുന്നു. മുഖം മിനുക്കാന്‍ അഭിമുഖം നല്കിയ ദി ഹിന്ദു നല്കിയ വിശദീകരണം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ കുത്താണ്. ഖേദപ്രകടനത്തിനപ്പുറം വന്‍വിവാദമായത് മൂന്ന് കാര്യങ്ങളാണ്. അഭിമുഖം ആവശ്യപ്പെട്ടത് കെയ് സണ്‍ എന്ന പിആര്‍ ഏജന്‍സി, അഭിമുഖത്തില്‍ ഏജന്‍സി പ്രതിനിധികളുടെ സാന്നിധ്യം, ഏജന്‍സി നല്കിയ വിവരങ്ങളും ചേര്‍ത്ത അഭിമുഖം, ഒരു പിആര്‍ ഏജന്‍സിക്ക് മുഖ്യമന്ത്രിയില്‍ ഇത്ര സ്വാധീനമോ എന്നാണ് ഉയരുന്ന വലിയ ചോദ്യം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































