‘സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കെ ടി ജലീലിന്റെ പ്രസ്താവന താന്‍ കേട്ടിട്ടില്ല’- അന്‍വര്‍ എംഎല്‍എ
മലപ്പുറം: എം ആര്‍ അജിത് കുമാറിനെതിരെ ആഞ്ഞടിച്ച് പി വി അന്‍വര്‍ എംഎല്‍എ. അജിത് കുമാറിന് കസേര മാറ്റമല്ല വേണ്ടത് മറിച്ച് സസ്‌പെന്‍ഡ് ചെയ്യുകയാണ് വേണ്ടത്. എഡിജിപി ഫ്‌ളാറ്റ് വാങ്ങിയതും വിറ്റതും കള്ളപ്പണമിടപാടാണെന്നും അജിതിനെ കൈവിടാതെ പൊതുസമൂഹത്തെ കബളിപ്പിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.
Also Read ; രാഹുല്‍ മാങ്കൂട്ടത്തില്‍ അണ്‍ഫിറ്റ്, കെ മുരളീധരനെ മത്സരിപ്പിക്കണം; പാലക്കാട്ടെ കോണ്‍ഗ്രസില്‍ അതൃപ്തി
അതേസമയം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കെടി ജലീല്‍ എംഎല്‍എ നടത്തിയ പ്രസ്താവനയോടും പിവി അന്‍വര്‍ പ്രതികരിച്ചു. സ്വര്‍ണ്ണം കടത്തുന്നത് ഒരു സമുദായമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാര്യമാണെന്ന് അന്‍വര്‍ പറഞ്ഞു. പ്രസ്താവന താന്‍ കേട്ടിട്ടില്ല. ജലീല്‍ അത്രക്ക് തരം താഴുമോയെന്നും അന്‍വര്‍ ചോദിച്ചു. കേരളത്തില്‍ പൂരം വരെ കലക്കി ബിജെപിക്ക് വഴിയൊരുക്കുകയാണ്. നിയമസഭയില്‍ സീറ്റു മാറ്റിയതിനെതിരെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. തന്നെ നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കാം. അങ്ങനെയുണ്ടായാല്‍ നിയമപരമായി നേരിടും. എല്ലാ അഭ്യാസവും നടത്തിയാണ് നില്‍ക്കുന്നത്. നിവര്‍ത്തിയില്ലാതെ വന്നാല്‍ എംഎല്‍എ സ്ഥാനം വിടുമെന്നും അന്‍വര്‍ പറഞ്ഞു.
ചെന്നൈയില്‍ പോയ കാര്യം പുറത്തു വിടാനായിട്ടില്ല. രൂപീകരിക്കുന്ന കൂട്ടായ്മയുടെ ഭാഗമായാണ് ചെന്നൈ സന്ദര്‍ശനം. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി തനിക്ക് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ല. പി ശശിക്കെതിരായി നല്‍കിയ പരാതി സഖാക്കളും പൊതു സമുഹവും പരിശോധിക്കട്ടെ. പശ്ചിമ ബംഗാളിലെ അസ്ഥയിലേക്കാണ് സിപിഎം പോകുന്നത്. കെട്ടിവച്ച പണം പോലും കിട്ടാത്ത സ്ഥിതിയിലേക്ക് സിപിഎം സ്ഥാനാര്‍ത്ഥികള്‍ മാറും. സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ പറയുന്നത് നേതാക്കളുടെ അഭിപ്രായം മാത്രമാണ്. താഴേക്കിറങ്ങട്ടെ അണികള്‍ പ്രതികരിക്കുമെന്നും പിവി അന്‍വര്‍ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..