December 27, 2024
#kerala #Top Four

‘എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക്’ ; പി വി അന്‍വറിന് പ്രസ് സെക്രട്ടറിയുടെ പരിഹാസം

തിരുവനന്തപുരം : പി വി അന്‍വറിനെതിരെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ്.പാര്‍ട്ടി വേറെ ലെവലാണെന്നും അന്‍വര്‍ തരത്തില്‍ പോയി കളിക്കണമെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശം. എം വി രാഘവന് സാധ്യമല്ലാത്തത് പുതിയകാലത്ത് സാധ്യമാകുമെന്ന് ആര്‍ക്കും സ്വപ്നം കാണാമെന്നും പിഎം മനോജ് പരിഹസിക്കുന്നു. എം വി രാഘവന്റെ പൊതുയോഗങ്ങള്‍ കാണുന്ന ആര്‍ക്കും ഇനി സിപിഐഎം ഉണ്ടാകുമോ എന്ന് തോന്നുമായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. 1987 ല്‍ വന്‍ ഭൂരിപക്ഷം നേടി എല്‍ഡിഎഫ് വന്നു. എം വി ആറിന്റെ പാര്‍ട്ടി സഭയിലെ ഏകാംഗ കക്ഷിയായി. ഇത് വേറെ പാര്‍ട്ടിയാണെന്നും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഫേസ്ബുക്കില്‍ കുറിക്കുന്നു.

Also Read ; അന്‍വറിന്റെ ഡിഎംകെ മോഹം പൊലിയുന്നു, പാര്‍ട്ടിയുമായി ഇടയുന്നവരെ മുന്നണിയിലെടുക്കാന്‍ സാധിക്കില്ലെന്ന് ഡിഎംകെ

പിഎം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എണ്‍പതുകളുടെ തുടക്കത്തില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവ് എം വി ആര്‍ ആയിരുന്നു. ബദല്‍ രേഖ വന്നപ്പോഴും എം വി ആറിനോട് ആരാധന തന്നെ. അന്ന് സമരത്തില്‍ പങ്കെടുത്ത് അടിയും കൊണ്ട് തെറിയും കേട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കുമ്പോള്‍ അവിടെ ജലക്ഷാമം രൂക്ഷം. എം വി ആര്‍ ജയിലില്‍ എത്തി.

ഞങ്ങളോട് വ്യക്തിപരമായ അന്വേഷണങ്ങള്‍. മുറിവുകള്‍. തൊട്ട് നോക്കി ആശ്വാസ വാക്കുകള്‍. ചികിത്സ നല്‍കാന്‍ ജയില്‍ സൂപ്രണ്ടിന് കഠിന നിര്‍ദേശം. അഞ്ചരക്കണ്ടിയില്‍ നിന്ന് വെള്ളം കൊണ്ടുവരാന്‍ ഉഗ്രശാസന..!

ഞങ്ങള്‍ ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ എം വി ആറിന്റെ പുതിയ പാര്‍ട്ടിയുടെ ഒരുക്കങ്ങള്‍ നടക്കുന്നു. നാടാകെ യോഗങ്ങള്‍. ഓരോന്നിലും വന്‍ ജനാവലി. അന്ന് ചാനലുകള്‍ ഇല്ല. പത്രങ്ങള്‍ വിധിയെഴുതി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തീര്‍ന്നു!

എം വി ആറിന്റെ പൊതുയോഗങ്ങള്‍ കാണുന്ന ആര്‍ക്കും തോന്നുമായിരുന്നു. ഇനി സി പി ഐ എം ഉണ്ടാകുമോ എന്ന്.ഒന്നും സംഭവിച്ചില്ല. 1987 ല്‍ വന്‍ ഭൂരിപക്ഷം നേടി എല്‍ ഡി എഫ് വന്നു. എം വി ആറിന്റെ പാര്‍ട്ടി സഭയിലെ ഏകാംഗ കക്ഷിയായി.എം വി ആറിന് സാധിക്കാത്തത്. ഈ പുതിയ കാലത്ത് സാധ്യമാകുമെന്ന് കരുതാന്‍ ആര്‍ക്കും സ്വപ്നാവകാശമുണ്ട്. പക്ഷേ എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്.പോയി തരത്തില്‍ കളിക്ക്!

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *