തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നത് മന്ദഗതിയില്‍ ; ഹരിയാനയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ്
ഡല്‍ഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നീക്കവുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ വെകിപ്പിക്കുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ രണ്ടു മണിക്കൂറായി തെരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുന്നുവെന്നാണ് പരാതി. നേരത്തെ, കമ്മീഷനെതിരെ കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് രംഗത്തെത്തിയിരുന്നു.
കമ്മീഷന് ഫലങ്ങള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുകയാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിലും സമാന അവസ്ഥയായിരുന്നുവെന്നും ജയറാം രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനുമേല്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തുകയാണോയെന്നും ജയറാം രമേശ് പ്രതികരിച്ചിരുന്നു. അതേസമയം, തോല്‍ക്കുമ്പോള്‍ വോട്ടിംഗ് മെഷീനെ കുറ്റം പറയുന്നത് കോണ്‍ഗ്രസിന്റെ പതിവ് പല്ലവിയെന്നാണ് ബിജെപിയുടെ പ്രതികരണം. രാഹുലിന്റെ ജാതി സെന്‍സെസ് ബൂമറാങ്ങായെന്നും ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..