മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം ; നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ , രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ നിലപാട് കടുപ്പിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് നല്‍കാനാണ് ഗവര്‍ണറുടെ നീക്കം. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം പിന്‍വലിച്ച് ഹിന്ദു പത്രം വിശദീകരണം നല്‍കിയിരുന്നുവെങ്കിലും ഈ വിഷയത്തെ വിടാന്‍ ഗവര്‍ണര്‍ ഒരുക്കമല്ല എന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനത്ത് വീണ്ടും ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിലേക്ക് ഈ വിഷയങ്ങള്‍ എത്തുമെന്നാണ് രാഷ്ട്രീയ കേരളം കരുതുന്നത്.
Also Read ; നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അന്‍വര്‍ എത്തിയത് ഡിഎംകെ ഷാള്‍ അണിഞ്ഞ്
മലപ്പുറം പരാമര്‍ശ വിവാദവും പിന്നീടുവന്ന പിആര്‍ വിവാദവുമൊക്കെ പ്രതിപക്ഷ ആയുധമാക്കുന്നതിനിടെയാണ് വിഷയത്തില്‍ ഗവര്‍ണറും കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്നത്. രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്നോടിയായി സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ തേടി ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരിന് കത്ത് നല്‍കും. അതേസമയം, മറുപടി നല്‍കിയാലും ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിക്കാന്‍ ആകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
മുഖ്യമന്ത്രി പറഞ്ഞ മലപ്പുറത്തെ സ്വര്‍ണ്ണക്കടത്ത് -ഹവാല പണമിടപാട് കേസുകള്‍ നേരിട്ടെത്തി വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രാജ്ഭവന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ കത്ത് നല്‍കിയിട്ടും മറുപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് ഗവര്‍ണ്ണര്‍ കടുപ്പിച്ചത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..