കേരളത്തില്‍ നിന്നും ബിജെപിയില്‍ അംഗത്വമെടുക്കുന്ന മൂന്നാമത്തെ മുന്‍ ഡിജിപി

കോഴിക്കോട്: മുന്‍ ഡിജിപി ആര് ശ്രീലേഖയുടെ ബിജെപി പ്രവേശനത്തോടെ ബിജെപിയില്‍ ചേരുന്ന ഡിജിപിമാരുടെ എണ്ണം മൂന്നായി മാറിയിരിക്കുകയാണ്.മുന്‍ ഡി.ജി.പിമാരായ ടി.പി.സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവരാണ് ഇതിനുമുന്‍പ് ബി.ജെ.പിയില്‍ ചേര്‍ന്ന കേരളാ പോലീസ് മേധാവികള്‍.
Also Read ; മുന്‍ ഡിജിപി ആര് ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു ; സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് അംഗത്വം നല്കി
2017ലാണ് ടി.പി.സെന്‍കുമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. അന്ന് ബിജെപി പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനാണ് സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. പാര്‍ട്ടി പ്രവേശനത്തിനു പിന്നാലെ കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെ പല തെരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ സെന്‍കുമാറിന്റെ പേര് ഇടംപിടിച്ചിരുന്നു.2021ലാണ് ജേക്കബ് തോമസ് ബിജെപി അംഗത്വമെടുത്തത്. തൃശ്ശൂരില്‍ ജെ.പി നദ്ദ പങ്കെടുത്ത സമ്മേളനത്തില്‍വെച്ചായിരുന്നു അദ്ദേഹം പാര്‍ട്ടി അംഗത്വമെടുത്തത്. ശേഷം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ മത്സരിച്ച് 33,685 വോട്ട് നേടുകയും ചെയ്തു.
ജനങ്ങള്‍ക്കായി, തന്റെ രാജ്യത്തിനായി എന്തു ചെയ്യണമെന്ന് ചിന്തിച്ചപ്പോള്‍ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദയും ശ്രീ നാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോധ്യമായപ്പോള്‍, തന്റെ കടമ ചെയ്യാനാവാതെ വേദനിച്ചപ്പോള്‍, തന്റെ വിദ്യാഭ്യാസം ആര്‍ക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് പ്രവര്‍ത്തിക്കാനുള്ള പ്ലാറ്റ്ഫോം ആയി ബിജെപിയെ തിരഞ്ഞെടുത്തതെന്നാണ് രാഷ്ട്രീയ പ്രവേശത്തേക്കുറിച്ച് അന്ന് ജേക്കബ് തോമസ് പറഞ്ഞത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പോലീസില്‍നിന്ന് മാത്രമല്ല, മറ്റ് സിവില്‍ സര്‍വീസ് രംഗത്തുനിന്നും ബിജെപിയില്‍ ചേര്‍ന്ന വ്യക്തിത്വങ്ങളുണ്ട്. ബിജെപിയില്‍ ചേര്‍ന്നശേഷം രാഷ്ട്രീയത്തില്‍ സജീവമായ മറ്റൊരു ഉദ്യോഗസ്ഥനാണ് നിലവിലെ ബംഗാള്‍ ഗവര്‍ണറായ സി.വി ആനന്ദബോസ്. 1977 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് എഴുത്തുകാരന്‍കൂടിയായ ആനന്ദബോസ്. 2022 നവംബര്‍ 17-നാണ് അദ്ദേഹം പശ്ചിമബംഗാള്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്.