മദ്രസകളെ തകര്‍ക്കാന്‍ അനുവദിക്കില്ല: നാഷണല്‍ ലീഗ്
കോഴിക്കോട്: രാജ്യത്തെ മദ്രസകളുടെ പ്രവര്‍ത്തനങ്ങള്‍ അടച്ചുപൂട്ടണമെന്നും, മദ്രസ ബോര്‍ഡുകള്‍ക്കുള്ള ധനസഹായങ്ങള്‍ നിര്‍ത്തലാക്കണമെന്നുമുള്ള കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഭരണഘടന വിരുദ്ധമാണെന്ന് നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ്. അങ്ങേയറ്റം വര്‍ഗീയപരവും വിവേചനപരവുമാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നും മദ്രസ സംവിധാനത്തെ തകര്‍ക്കണമെന്ന സംഘപരിവാര്‍ അജണ്ടയാണ് ഇതിന് പിന്നിലെന്നും അബ്ദുല്‍ അസീസ് പറഞ്ഞു. വഖഫ്, മദ്രസ, മുസ്ലിം – ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ നാളുകളായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു പോരുന്ന നടപടികള്‍ ഗുരുതരമായ രാഷ്ട്രീയ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..