വീണയുടെ മൊഴിയെടുത്തത് പ്രഹസനമെന്ന് വി ഡി സതീശന്‍; പ്രതീക്ഷയില്ലെന്ന് കുഴല്‍നാടന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനില്‍ നിന്നും എസ്എഫ്‌ഐഒ അന്വേഷണ സംഘം മൊഴിയെടുത്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശന്‍. ‘എല്ലാം ഒത്തുകളിയാണ്. കേന്ദ്ര ഏജന്‍സികള്‍ ഒന്നും പിണറായിക്കെതിരെ കൃത്യമായി അന്വേഷിക്കാന്‍ പോകുന്നില്ല. ബാങ്ക് തട്ടിപ്പ് നടന്ന കരുവന്നൂരിലും ഇതു തന്നെയാണുണ്ടായത്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ചാര്‍ജ് ഷീറ്റ് കൊടുത്തത് തന്നെ എത്ര വൈകിയാണെന്ന് നോക്കിയാന്‍ മനസിലാകും. ഇതെല്ലാം ഒത്ത് കളിയുടെ ഭാഗമാണ്. കൊടകര കുഴല്‍പ്പണ കേസിലും മഞ്ചേശ്വരം കേസിലും സുരേന്ദ്രനെ രക്ഷിച്ചെടുത്തു. അതിന്റെ പ്രത്യുപകാരം സിപിഎമ്മിന് ലഭിക്കും. ഇത് വരെ നടന്ന എല്ലാ കേസിലും അന്വേഷണം പ്രഹസനം ആയിരുന്നു. .അത് ഇനിയും ആവര്‍ത്തിക്കും. സ്വഭാവികമായ നടപടിക്ക് അപ്പുറം ഒന്നും നടന്നിട്ടില്ല. ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും കേന്ദ്ര ഏജന്‍സികളൊന്നും കൃത്യമായി അന്വേഷിക്കാന്‍ പോകുന്നില്ലെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Also Read; മാസപ്പടി കേസില്‍ നിര്‍ണായക നീക്കം; മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു
വീണയുടെ മൊഴി എടുത്തതിലോ അന്വേഷണത്തിലോ വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നില്ലെന്ന് മാത്യു കുഴല്‍നാടനും പ്രതികരിച്ചു. ‘കേന്ദ്ര സര്‍ക്കാരിന്റെ നടപടിയും നീക്കങ്ങളും വീണയെ സഹായിക്കാന്‍ വേണ്ടിയുളളതാണ്. കേന്ദ്രസര്‍ക്കാര്‍ സത്യസന്ധമാണെങ്കില്‍ ഇഡി അന്വേഷണം ഏര്‍പ്പെടുത്തിയേനെ. ഹൈക്കോടതി എന്ത് നടപടി എടുത്തുവെന്ന് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചപ്പോള്‍ എസ്എഫ്‌ഐഒ അന്വേഷണവുമായി മുന്നോട്ടു പോകുന്നുവെന്നാണ് പറഞ്ഞത്. ഹൈക്കോടതി വിധി പറഞ്ഞിരുന്നാല്‍ മുഖ്യമന്ത്രിക്ക് തിരിച്ചടിയായേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..