ഹോങ്കോങ് സിക്‌സസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു ; ടീമിനെ റോബിന്‍ ഉത്തപ്പ നയിക്കും
ഹോങ്കോങ് സിക്‌സസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. റോബിന്‍ ഉത്തപ്പ നയിക്കുന്ന ഏഴംഗ ടീമിനെയാണ് ഇന്ത്യ അയക്കുന്നത്. കേദാര്‍ ജാദവ്, മനോജ് തിവാരി, ഷബാസ് നദീം, ശ്രീവത്സ് ഗോസ്വാമി, സ്റ്റുവര്‍ട്ട് ബിന്നി, ഭരത് ചിപ്പിലി എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് താരങ്ങള്‍. നവംബര്‍ ഒന്നിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. നവംബര്‍ മൂന്നിന് ടൂര്‍ണമെന്റ് അവസാനിക്കുകയും ചെയ്യും.
Also Read ; സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറി ; ‘എയറിലായി’ ഗവാസ്‌കര്‍
12 ടീമുകളെ നാല് ഗ്രൂപ്പിലായിട്ടാണ് തരം തിരിക്കുക. പാകിസ്താനും യുഎഇയ്ക്കുമൊപ്പം ഗ്രൂപ്പ് സിയിലാണ് ഇന്ത്യന്‍ ടീം. നവംബര്‍ ഒന്നിന് രാവിലെ 11.30ന് പാകിസ്താനെയും നവംബര്‍ രണ്ടിന് രാവിലെ 6.50ന് യുഎഇയെയും ഇന്ത്യ നേരിടും. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഈ ടൂര്‍ണമെന്റ് നടക്കുന്നത്. അഞ്ച് ഓവറിലാണ് മത്സരങ്ങള്‍ നടക്കുക. ട്വന്റി-20 ക്രിക്കറ്റിനും ടി-10 ക്രിക്കറ്റിനും മുമ്പ് ഈ ഈ ടൂര്‍ണമെന്റ് ആരംഭിച്ചിരുന്നു. 1992ലാണ് ഹോങ്കോങ് സിക്‌സസ് ആദ്യം നടന്നത്. പിന്നീട് ഒരുപാട് വര്‍ഷം അഞ്ച് ഓവര്‍ ടൂര്‍ണമെന്റ് നടന്നുവെങ്കിലും ഇടക്കിടെ ബ്രേക്ക് വന്നിരുന്നു. 2012ലാണ് ഇന്ത്യ അവസാനമായി ഹോങ്കോങ് സിക്‌സസില്‍ പങ്കെടുത്തത്.
ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക് എന്നീ ടീമുകള്‍ അഞ്ച് തവണ ഈ ടൂര്‍ണമെന്റ് വിജയികളായപ്പോള്‍ പാകിസ്താന്‍ നാല് തവണയാണ് വിജയിച്ചത്. 2005ല്‍ റോബിന്‍ സിങ് നയിച്ച ഇന്ത്യന്‍ ടീമിന് മാത്രമാണ് ഈ ടൂര്‍ണമെന്റില്‍ കിരീടം നേടാനായത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..