‘വ്യാജന്‍മാര്‍ അറസ്റ്റില്‍’, കേരളാ പോലീസിന് അഭിനന്ദനങ്ങള്‍ : ലിസ്റ്റിന്‍ സ്റ്റീഫന്‍
ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായ ‘അജയന്റെ രണ്ടാം മോഷണം’എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ തമിഴ് റോക്കേഴ്‌സ് അഡ്മിന്‍മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രജനികാന്ത് നായകനായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വേട്ടയ്യന്റെ വ്യാജ പതിപ്പ് ചിത്രീകരിക്കുന്നതിനിടെയാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്.വ്യാജന്‍മാര്‍ അറസ്റ്റിലായതിന് പിന്നാലെ കേരള പോലീസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് എആര്‍എംന്റെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.
Also Read ; മദ്രസകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണം : കെ സുധാകരന്‍
‘സിനിമകള്‍ വിജയിപ്പിക്കുന്നത് പ്രേക്ഷകര്‍ തന്നെ ആണ്. പക്ഷെ നശിപ്പിക്കുന്നവരില്‍ നിന്നും സിനിമയെ രക്ഷിക്കുന്നത് സൈബര്‍സെല്‍ പോലീസുകാരും കൂടെ ചേര്‍ന്നാണ്. ഒരുപാട് സിനിമകള്‍ ഇര ആവേണ്ടി വന്നിട്ടുണ്ട്. എങ്കിലും നിലവില്‍ അതിനു ഒരു ഉത്തമ ഉദാഹരണം ആണ് എആര്‍എം. സിനിമയെ നശിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് വ്യാജ പതിപ്പ് പകര്‍ത്തിയവരെ പിടികൂടിയ കേരളാ പോലീസിനും കൊച്ചി സിറ്റി സൈബര്‍ പോലീസിനും ആന്റി പൈറസി ടീം Obscura Entertainment\pw അഭിനന്ദനങ്ങള്‍..’, എന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ കുറിച്ചത്. ഒപ്പം വ്യാജന്മാരെ അറസ്റ്റ് ചെയ്‌തെന്ന കാര്‍ഡും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്.
‘ഒരു കൂട്ടം ആളുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും അതിനു വഴങ്ങാതെ അഞ്ചാം വാരത്തിലും 215 ഓളം തീയറ്ററുകളില്‍ ഹൗസ്ഫുള്‍ ഷോയിലൂടെ എആര്‍എം ചരിത്ര വിജയത്തിലേക്ക് നയിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഒരായിരം നന്ദി’, എന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഒക്ടോബര്‍ 11ന് ആണ് തമിഴ് റോക്കേഴ്‌സ് ടീമിനെ പോലീസ് അറസ്റ്റ് ചെയ്തത്. കുമരേശ്, പ്രവീണ്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്. എ ആര്‍ എം നിര്‍മ്മാതാക്കളുടെ പരാതിയില്‍ ദ്രുതഗതിയില്‍ അന്വേഷണം നടത്തിയ കൊച്ചി സൈബര്‍ പോലീസാണ് ബാംഗ്ലൂരില്‍ നിന്ന് പ്രതികളെ പിടികൂടിയത്. വേട്ടയ്യന്‍ ഷൂട്ട് ചെയ്ത് മടങ്ങവെയാണ് ഇവര്‍ പോലീസിന്റെ വലയില്‍ വീണത്.