കോഴിക്കോട് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം ; നിരവധി പേര്‍ക്ക് പരിക്കേറ്റു
കോഴിക്കോട്: കോഴിക്കോട് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് അത്തോളിക്കടുത്ത് കോളിയോട്ട് താഴത്താണ് സ്വകാര്യ ബസുകള്‍ കൂട്ടിയിച്ചത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. കുറ്റ്യാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പേരാമ്പ്ര ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തില്‍പ്പെട്ടത്. ബസുകള്‍ നേര്‍ക്ക് നേരെ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 20 ലേറെ പേര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഇവരെ ഉള്ളിയേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..