നിര്‍മ്മാതാവെന്ന വ്യാജേന പീഡനം,ശേഷം ഭീഷണിപ്പെടുത്തി പണം തട്ടല്‍ ,ഒപ്പം സോഷ്യല്‍മീഡിയ വഴി വിസ തട്ടിപ്പും ; യുവാവ് പിടിയില്‍

തിരുവനന്തപുരം: നിര്‍മ്മാതാവെന്ന വ്യാജേന സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതികളെ പീഡനത്തിനിരയാക്കി ശേഷം ഭീഷണിപ്പെടുത്തി പണം കവര്‍ന്ന പ്രതി അറസ്റ്റില്‍. കോട്ടയം വാഴൂര്‍ സ്വദേശി കൃഷ്ണ രാജിനെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടൊപ്പം സോഷ്യല്‍ മീഡിയ വഴി വിസ തട്ടിപ്പും ഇയാള്‍ നടത്തിയിരുന്നതായി പോലീസ് അറിയിച്ചു.
Also Read ; ലോറന്‍സ് ബിഷ്‌ണോയ്‌യുടെ ജീവിതം വെബ് സിരീസാവുന്നു
ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും സിനിമ നിര്‍മ്മാതാവെന്ന പേരില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുകയും അതുവഴി യുവതികളുമായി ബന്ധം സ്ഥാപിക്കുകയുമാണ് ഇയാളുടെ രീതി. ശേഷം യുവതികളെ ലൈംഗികമായി പീഡിപ്പിക്കുകയും തുടര്‍ന്ന് ഇവരുടെ നഗ്ന വീഡിയോകളും ഫോട്ടോസും പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഇയാള്‍ ചെയ്യാറുള്ളത്.
ഭീഷണിയും പീഡനവും സഹിക്ക വയ്യാതെ ആറ്റിങ്ങല്‍ സ്വദേശിയായ യുവതി തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി കൊടുത്തതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. 5 ലക്ഷം രൂപയും 8 പവന്‍ സ്വര്‍ണവും പ്രതി ഇതിനോടകം കൈക്കലാക്കിയെന്ന് യുവതി പറയുന്നു. കണ്ണൂരുള്ള മറ്റൊരു യുവതിയുമായി ബന്ധം സ്ഥാപിച്ചു വരുന്നതിനിടയാണ് പ്രതി ആറ്റിങ്ങല്‍ പോലീസിന്റെ പിടിയിലാവുന്നത്.ആഴ്ച തോറും ഫോണും സിമ്മും ഇയാള്‍ മാറ്റി വരുന്നതായും പോലീസ് കണ്ടെത്തി. പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം ആണ് നിര്‍ണായകമായതെന്ന് പൊലീസ് അറിയിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..