ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് യുഡിഎഫ് നിലനിര്‍ത്തും, സരിനൊപ്പമുള്ള ആള്‍ക്കൂട്ടം വോട്ടാകില്ല: കെ മുരളീധരന്‍
ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാലക്കാട് സരിനൊപ്പം കണ്ട ആള്‍ക്കൂട്ടം വോട്ടാവില്ലെന്നും എന്ത് ഡീല്‍ നടന്നാലും യുഡിഎഫ് ജയിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
അതേസമയം പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെ വിമര്‍ശിച്ച മുരളീധരന്‍ കൃഷ്ണകുമാറിന് വോട്ടിനോടല്ല നോട്ടിനോടാണ് താല്‍പര്യമെന്നും പറഞ്ഞു. കോര്‍പറേഷന്‍ നോക്കാന്‍ അറിയാത്ത ആളെയാണ് ബിജെപി വയനാട് സ്ഥാനാര്‍ഥിയാക്കിയതെന്നും മുരളീധരന്‍ പരിഹസിച്ചു. ജനങ്ങള്‍ക്ക് അവകാശപ്പെട്ട കാര്യങ്ങള്‍ നല്‍കുന്നതില്‍ പ്രിയങ്കാ ഗാന്ധി മുന്‍പന്തിയില്‍ നില്‍ക്കുമെന്നും രാഹുല്‍ ഗാന്ധി നേടിയതിനേക്കാള്‍ ഭൂരിപക്ഷം പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read; വയനാട് ഉരുള്‍പൊട്ടല്‍ ; ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതി തള്ളമെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി