ലക്ക്‌കെട്ട് വെബ്‌സൈറ്റ്; മദ്യം ഇനി ഓണ്‍ലൈനായി ലഭിക്കാന്‍ കാത്തിരിക്കണം
തിരുവനന്തപുരം: ഇനിമുല്‍ ബെവ്‌കോയുടെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി മുന്‍കൂറായി പണമടച്ച് മദ്യം വാങ്ങാന്‍ സാധിക്കില്ല. വെബ്‌സൈറ്റില്‍ ഗുരുതര പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താല്‍കാലികമായി സൈറ്റ് വഴിയുള്ള മദ്യ വില്‍പന നിര്‍ത്തിവെച്ചത്. വിലകൂടിയ മദ്യം വെബ്‌സൈറ്റിലൂടെ കുറഞ്ഞ തുകയ്ക്ക് ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെബ്‌സൈറ്റിലൂടെ മദ്യം ബുക്ക് ചെയ്യുന്ന സംവിധാനം നിര്‍ത്തിവെച്ചത്. ഓണ്‍ലൈനിലൂടെ പണമടച്ച് അതിന്റെ കോഡുമായി ബെവ്‌കോ മദ്യശാലയിലെത്തി മദ്യം വാങ്ങാന്‍ കഴിയുമായിരുന്നു.
Also Read; പ്രതിപക്ഷനേതാവിനെ ഭീരു എന്നേ വിളിക്കാന്‍ പറ്റൂ: മുഹമ്മദ് റിയാസ്
മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാനും ആളുകള്‍ക്ക് നേരിട്ടെത്തി വേഗത്തില്‍ മദ്യം വാങ്ങി പോകുന്നതിനുമായാണ് ഇത്തരമൊരു സംവിധാനം നേരത്തെ ഒരുക്കിയത്. കോവിഡിനുപിന്നാലെ ഏര്‍പ്പെടുത്തിയ ഈ സംവിധാനം സംസ്ഥാന വ്യാപകമായി നടപ്പാക്കിയിരുന്നു.
അതേസമയം ബെവ്‌കോയുടെ വെബ്‌സൈറ്റില്‍ ഇത്തരമൊരു അപാകത ഉള്ളതായി ഉപഭോക്താക്കള്‍ തന്നെയാണ് ബെവ്‌കോയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് നിലവില്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ കഴിയുന്ന വെബ്‌സൈറ്റ് ലിങ്ക് ഇപ്പോള്‍ ലഭ്യമല്ല. booking.ksbc.co.in എന്ന സൈറ്റ് വഴിയായിരുന്നു മദ്യം പണം അടച്ച് ബുക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള സൗകര്യം താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും സൈറ്റ് നവീകരണത്തിനുശേഷം തിരിച്ചുവരുമെന്നുള്ള അറിയിപ്പാണ് ഇപ്പോള്‍ സൈറ്റില്‍ നല്‍കിയിരിക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..