മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം; യദുവിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദു തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ആര്യയ്‌ക്കെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാണ് യദു ആവശ്യപ്പെടുന്നത്.
താന്‍ മേയര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും എന്നാല്‍ മേയര്‍ തനിക്കെതിരെ നല്‍കിയ പരാതിയില്‍ വളരെ വേഗത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് യദു ആരോപിക്കുന്നത്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Also Read; ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം ; മലിനീകരണ തോത് മുന്നൂറ് കടന്നു, നിയന്ത്രണങ്ങള്‍ കടുപ്പിച്ചു
ഏപ്രില്‍ 27ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ തിരുവനന്തപുരം പാളയത്ത് നടുറോഡില്‍ വച്ചാണ് വാക്പോരുണ്ടായത്. തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍ പരാതി നല്‍കിയതിന് പിന്നാലെ തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍ എച്ച് യദുവിനെതിരെ പോലീസ് കേസെടുത്തിരുന്നു.
എന്നാല്‍, വാഹനം തടഞ്ഞത് മേയര്‍ ആണെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് യദു പോലീസിന് മൊഴി നല്‍കിയത്. മേയര്‍ തന്നോട് മോശമായി പെരുമാറിയെന്നും വാഹനം കുറുകെയിട്ട് സര്‍വീസിന് മുടക്കം വരുത്തിയെന്നും കാട്ടി ഡ്രൈവറും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..