തെരഞ്ഞെടുപ്പിന് വോട്ട് പിടിക്കാന്‍ ശശിയില്ല ; പി കെ ശശിക്ക് വിദേശയാത്രക്ക് അനുമതി
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ പികെ ശശിയില്ല. പികെ ശശിക്ക് സര്‍ക്കാര്‍ അന്താരാഷ്ട്ര വാണിജ്യമേളയില്‍ പങ്കെടുക്കാന്‍ വിദേശത്തേക്ക് പോകാനുള്ള അനുമതി നല്‍കി. ബ്രിട്ടന്‍,ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. നവംബര്‍ മൂന്ന് മുതല്‍ 16 വരെയാണ് പികെ ശശിയുടെ വിദേശയാത്ര. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ശശി കേരളത്തിലേക്ക് മടങ്ങിയെത്തുകയുള്ളൂ. ഗുരുതര ആരോപണങ്ങളുടെ പേരില്‍ സിപിഎമ്മില്‍ അച്ചടക്ക നടപടി നേരിട്ടയാളാണ് ശശി. അതേസമയം പി കെ ശശി ജില്ലയില്‍ നിന്ന് മുങ്ങുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Also Read; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം വേണം ; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി
അതേസമയം പി കെ ശശിയെ പാലക്കാട് സി ഐ ടി യു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ പാലക്കാട് ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പാര്‍ട്ടി നടപടി നേരിട്ടയാള്‍ സി ഐ ടി യു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തല്‍. ശശിയെ കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് നേരത്തെ ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പാര്‍ട്ടി ഫണ്ട് തിരിമറിയുടെ പേരില്‍ പി കെ ശശിയെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നെല്ലാം നീക്കിയിരുന്നു.നിലവില്‍ കെടിഡിടി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുകയാണ് പി കെ ശശി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..