പത്താം ക്ലാസില്‍ കണക്കിനും സയന്‍സിനും തോറ്റാലും പ്ലസ് വണ്ണിന് ചേരാം, പാസ് മാര്‍ക്ക് 35ല്‍ നിന്ന് 20 ലേക്ക്, നിര്‍ണായക നീക്കവുമായി മഹാരാഷ്ട്ര
മുംബൈ: പത്താം ക്ലാസില്‍ കണക്കിനും സയന്‍സിനും തോറ്റാലും ഇനി പ്ലസ് വണ്ണിന് ചേരാം. നിര്‍ണായക നീക്കവുമായി മഹാരാഷ്ട്ര. പത്താം ക്ലാസില്‍ കണക്കിനും സയന്‍സിനും പാസ് മാര്‍ക്ക് കുറയ്ക്കാനിള്ള നീക്കമാണ് മഹാരാഷ്ട്ര കൈക്കൊള്ളാന്‍ പോകുന്നത്. ഈ വിഷയങ്ങളില്‍ പാസ് മാര്‍ക്ക് 35ല്‍ നിന്ന് 20 ലേക്ക് ആക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് എസ്സിഇആര്‍ടിയാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം പത്താം ക്ലാസില്‍ കണക്കും സയന്‍സും അടക്കമുള്ള വിഷയങ്ങളില്‍ പരാജയപ്പെടുന്നതോടെ അവസാനിക്കുന്നുവെന്ന നിരീക്ഷണത്തിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം നടപ്പലിക്കാനുള്ള നിര്‍ദേശം മുന്നോട്ടു വന്നത്.
Also Read; കരുണാകരന്റെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച് പാലക്കാട് ഇടത് സ്വതന്ത്രന്‍ പി സരിന്‍
ഇത്തരത്തില്‍ കണക്കിനും സയന്‍സിലും പാസ് മാര്‍ക്ക് ലഭിക്കാതെ പാസായതാണെന്ന വിവരം പത്താം ക്ലാസ് മാര്‍ക്ക് ലിസ്റ്റില്‍ റിമാര്‍ക്കായി രേഖപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. തുടര്‍ വിദ്യാഭ്യാസത്തിന് തടസമുണ്ടാകാതിരിക്കാന്‍ നിര്‍ദ്ദേശം സഹായകമാവുമെന്നാണ് സംസ്ഥാന കരിക്കുലം ഫ്രെയിം വര്‍ക്ക് സ്‌കൂള്‍ എഡ്യുക്കേഷനില്‍ എസ്സിഇആര്‍ടി നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. നിര്‍ദ്ദേശത്തിന് വലിയ രീതിയിലുള്ള പ്രശംസയാണ് വിദ്യാഭ്യാസ വിദഗ്ധരില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. കണക്കും സയന്‍സ് വിഷയങ്ങളും വിദ്യാര്‍ത്ഥികളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് നിര്‍ദ്ദേശത്തിന് അനുകൂലമായി ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഏറെയും.
ഭാവിയില്‍ പഠിക്കാന്‍ താല്‍പര്യമില്ലാത്ത വിഷയം അടിച്ചേല്‍പ്പിക്കുന്നുവെന്ന വിദ്യാര്‍ത്ഥികളുടെ നിരന്തര പരാതിക്ക് പരിഹാരമാകുന്നതാണ് ഈ നിര്‍ദ്ദേശമെന്നാണ് പല വിദ്യാഭ്യാസ വിദഗ്ധരും അധ്യാപകരും നിര്‍ദ്ദേശത്തേക്കുറിച്ച് പ്രതികരിക്കുന്നത്. 20നും 35നും ഇടയില്‍ മാര്‍ക്ക് നേടുന്നവര്‍ക്കാണ് പുതിയ പാസ് മാര്‍ക്ക് നിര്‍ദ്ദേശം സഹായകരമാവുക. ഈ നിര്‍ദ്ദേശം വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരവും നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നുണ്ട്. അതേസമയം പുതിയ നിര്‍ദ്ദേശം അംഗീകരിക്കാത്തവര്‍ക്ക് വീണ്ടും പരീക്ഷ എഴുതാനുള്ള അവസരത്തില്‍ തടസമുണ്ടാവില്ലെന്നും എസ്സിഇആര്‍ടി വ്യക്തമാക്കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..