രക്തസമ്മര്‍ദം ഉയര്‍ന്നു; പോലീസുകാരുടെ സാന്നിധ്യത്തില്‍ പി പി ദിവ്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന് റിപ്പോര്‍ട്ട്
കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ഒളിവില്‍ കഴിയുന്ന പി.പി ദിവ്യ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയതായി സൂചന. അരമണിക്കൂറോളം ദിവ്യ ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്നും ആശുപത്രിക്ക് സമീപം ചില പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ചൊവ്വാഴ്ച തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി വിധി പറയും. കോടതി ജാമ്യാപേക്ഷ തള്ളിയാല്‍ ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങുമെന്നാണ് സൂചന. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ.നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയതോടെയാണ് ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയെങ്കിലും ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ അന്വേഷണസംഘം ഫലപ്രദമായ നടപടി എടുത്തിട്ടില്ല. വിധി ദിവ്യയ്ക്കും അന്വേഷണസംഘത്തിനും നിര്‍ണായകമാ്. ജാമ്യാപേക്ഷ തള്ളിയാല്‍ അറസ്റ്റ് നടപടിയുമായി അന്വേഷണസംഘത്തിന് മുന്നോട്ട് പോകേണ്ടി വരും. ജഡ്ജി കെ.ടി നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പറയുക.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..